
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ രക്തദാനം ചെയ്തു. ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്. ‘അന്നം നല്കിയ രാജ്യത്തിന് ജീവ രക്തം’ എന്ന പ്രമേയം ഉയര്‍ത്തി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റികളും രക്ത ദാനത്തില്‍ പങ്കാളികളായി.
രക്തദാന ക്യാമ്പ് കൊണ്ടോട്ടി എംഎല്‍എ; ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്വദേശികളോടൊപ്പം വിദേശ പൗരന്മാരെയും ചേര്‍ത്ത് നിര്‍ത്തി സഊദി ഭരണകൂടം കാണിക്കുന്ന സ്നേഹവും കരുണയും ലോകത്തിനാകമാനം മാതൃകയാണെന്ന് ടി.വി ഇബ്രാഹിം പറഞ്ഞു. പ്രവാസ മണ്ണില്‍ അധ്വാനിക്കുകയും ഈ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചു ജീവിതം കരുപിടിപ്പിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസ സമൂഹം ഈ രാജ്യത്തോട് കാണിക്കുന്ന സ്നേഹം അറ്റമില്ലാത്തതാണ്. കെഎംസിസി നടത്തുന്ന ധാരാളം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ വേറിട്ട് നില്ക്കുന്ന ഒന്നാണ് രക്തദാനമെന്നും അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം അല്‍ സൗഭ ക്യാമ്പില്‍ സംബന്ധിക്കുകയും കെഎംസിസി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഉസ്മാനാലി പാലത്തിങ്ങല്‍, വി.ക മുഹമ്മദ്, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, ജലീല്‍ തിരൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളപ്പാടം, അഡ്വ അനീര്‍ ബാബു, മാമുക്കോയ ഒറ്റപ്പാലം, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, പി സി അലി, നജീബ് നെല്ലാങ്കണ്ടി, പി.സി മജീദ് കാളമ്പാടി, ഷമീര്‍ പറമ്പത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് വള്ളിക്കുന്ന്, ഷംസു പെരുമ്പട്ട, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, ഹര്ഷാദ്ബാഹസ്സന്, മൊയ്ദീന് കുട്ടി പൊന്മള, സലാം പറവണ്ണ, സിദ്ധീഖ് കോനാരി, നിസാര്‍ മാസ്റ്റര്‍ മലസ് , ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, കുഞ്ഞോയി കോടമ്പുഴ, മുഹമ്മദ്കുട്ടി മുള്ളൂര്‍ക്കര, സലിം പാവറട്ടി, ഷമീര്‍ എറണാംകുളം, ഇസ്മായില്‍ കരോളം, സുധീര്‍ വയനാട്, ബഷീര്‍ കോയിക്കലേത്ത് ആലപ്പുഴ, കബീര്‍ കോട്ടപ്പുറം, മെഹബൂബ് ധര്‍മ്മടം, ഷറഫു പുളിക്കല്‍, മുനീര്‍ വാഴക്കാട്, ഷറഫു തേഞ്ഞിപ്പലം, സഈദ് ധര്‍മ്മടം, ടി എ ബി അഷറഫ്, ഹംസ കട്ടുപ്പാ, ഹനീഫ മൂര്‍ക്കനാട്, റഫീഖ് പൂപ്പലം, ഫര്ഹാന് കാരക്കുന്ന് ക്യാമ്പിന് നേതൃത്വം നല്കി.