
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : റോഡ് സുരക്ഷയുടെ ഭാഗമായി അബുദാബി പൊലീസ് അല്‍ദഫ്ര മേഖലയിലെ ഡ്രൈവര്‍മാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും സേഫ്റ്റി ട്രയല്‍ 2 കാമ്പെയിനിന്റെ ഭാഗമായി ബോധവത്കരണം നടത്തി. നടുറോഡില്‍ വാഹനം നിര്‍ത്തിയിടുന്നതിലെ അപകടത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പാക്കുകയും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചെറിയ വാഹനാപകടങ്ങള്‍, മെക്കാനിക്കല്‍ പ്രശ്നങ്ങള്‍,ടയര്‍ തകരാറുകള്‍ എന്നിങ്ങനെ ഉണ്ടായേ ക്കാവുന്ന അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ ഡ്രൈവര്‍മാരോട് അല്‍ദഫ്ര മേഖല ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ്് ഡയറക്ടര്‍ കേണല്‍ സൈഫ് മുഹമ്മദ് നയീഫ് അല്‍ ആംരി ആവശ്യപ്പെട്ടു.