
ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ യുഎന്‍ സഭയുടെ ഇടപെടല്‍ അനിവാര്യം: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദുബൈ: സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലീന്‍ എനര്‍ജി പദ്ധതിയുമായി ലുലു റിട്ടെയില്‍. ഊര്‍ജ്ജ സംരക്ഷണമാണ് പ്രാധാന ലക്ഷ്യം. പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചാണ് ലുലു കേന്ദ്രങ്ങളില്‍ സോളാര്‍ റൂഫ്ടോപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. ദുബൈ അല്‍ വര്‍ഖ, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, റഷീദിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ലുലു സെന്‍ട്രല്‍ ലോജിസ്റ്റിക്സ് സെന്റര്‍, ദുബൈ റീജിയിണല്‍ ഓഫീസ് എന്നിവടങ്ങളിലാണ് സോളാര്‍ റൂഫ്ടോപ്പ് സ്ഥാപിച്ചത്. ഇതിലൂടെ 37 മില്യണ്‍ കിലോവാട്ടിലധികം ക്ലീന്‍ എന്‍ര്‍ജി ഉത്പാദിപ്പിക്കാനാകും. 25000 ടണ്ണോളം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ പദ്ധതി വഴിവയ്ക്കും. നാല് ലക്ഷത്തിലധികം പുതിയ ചെടികള്‍ നടുന്നതിന് തുല്യം. 6000 ഗ്യാസോലിന്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാകുന്നതിനും 9000 ടണ്‍ മാലിന്യ നിര്‍മാര്‍ജനത്തിനും സമാനമാണ് നേട്ടം. 58000 ബാരല്‍ എണ്ണ സംരക്ഷണത്തിന് പദ്ധതി സഹായകരമാകും. പോസിറ്റീവ് സീറോ ഗ്രൂപ്പുമായി സഹകരിച്ചുള്ള പദ്ധതിയുടെ ധാരണാപത്രം ദുബൈയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ, പോസിറ്റീവ് സീറോ ചെയര്മാന് അബ്ദുള്‍ ഗാഫര്‍ ഹുസൈന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ലുലു ബിസിനസ് ഡവലപ്പ്മെന്റ് റീജിയണല്‍ ഡയറക്ടര്‍ ഹുസെഫ മൂസ രൂപാവാല, പോസിറ്റീവ് സീറോ സിഇഒ ഡേവിഡ് ഔറായു എന്നിവര്‍ ചേര്‍ന്ന് ഒപ്പുവച്ചു. യുഎഇയുടെ സുസ്ഥിരതാ നീക്കങ്ങള്‍ക്കും ‘നെറ്റ് സീറോ 2050’ ലക്ഷ്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായാണ് പദ്ധതിയെന്നും ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തികാട്ടുകയാണ് ലുലുവെന്നും ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ പറഞ്ഞു. കാര്‍ബണ്‍ എമിഷന്‍ വലിയതോതില്‍ കുറയ്ക്കുന്ന പദ്ധതിയില്‍ ലുലുവിനൊപ്പം സഹകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് പോസിറ്റീവ് സീറോ സിഇഒ ഡേവിഡ് ഔറായു വ്യക്തമാക്കി.
ദുബൈ സിലിക്കണ്‍ സെന്‍ട്രല്‍ മാള്‍, ബഹ്റൈന്‍ ലുലു ഹൈപ്പര്മാര്ക്കുകള് മാളുകള്‍, ലോജിസ്റ്റിക്സ് വെയര്‍ഹൗസ് എന്നിവടങ്ങളിലായി നിലവില്‍ തന്നെ പോസിറ്റീവ് സീറോയുമായി സഹകരിച്ച് സൗരോര്‍ജ്ജ പദ്ധതി ലുലു നടപ്പാക്കിയിട്ടുണ്ട്.