
ക്രിക്കറ്റ് ആരവത്തിനായി കാതോര്‍ത്ത് യുഎഇ; ഇന്ത്യന്‍ ടീം ദുബൈയില്‍ പരിശീലനം തുടങ്ങി
ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍
ഷാര്‍ജ: പ്രവര്‍ത്തനമാരംഭിച്ച് വിജയകരമായ ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ പുതിയൊരു ചരിത്രം കുറിക്കുകയാണ്. മറ്റൊരു വാണിജ്യ ഗ്രൂപ്പിനും അവകാശപ്പെടാനില്ലാത്ത വിധം ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സഫാരി സ്ഥാപിച്ചു കഴിഞ്ഞു. ഉപഭോക്താക്കളുമായുള്ള ഊഷ്മളമായ ബന്ധമാണ് സഫാരിയെ വേറിട്ടതാക്കുന്നത്. ഓണനാളില്‍ സഫാരിയില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ഉപഭോക്താക്കളുടെ നിറഞ്ഞ പങ്കാളിത്തം അക്കാര്യം വെളിപ്പെടുത്തുന്നതായിരുന്നു. സഫാരി മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ വാര്‍ഷിക ചടങ്ങില്‍ മുഖ്യതിഥികളായി ശൈഖ് സാലം ബിന്‍ അബ്ദുറഹ്മാന് ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും ശൈഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹൂമൈദ് അല്‍ഖാസിമിയും പങ്കെടുത്തു. സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായി. കഴിഞ്ഞ ആറ് വര്‍ഷമായി വ്യത്യസ്ത രീതിയിലുള്ള ഷോപ്പിങ്ങ് അനുഭവം കസ്റ്റമേഴ്സിന് സമ്മാനിക്കാന്‍ സഫാരിക്ക് കഴിഞ്ഞതായി സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഒരു കച്ചവടസ്ഥാപനം എന്നതിലുപരി ഉപഭോക്താക്കള്‍ നെഞ്ചിലേറ്റിയ സ്ഥാപനമാണ് സഫാരി. ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്കും സംതൃപ്തിക്കും മുന്‍ഗണന നല്കി എന്നും കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആറാം വാര്‍ഷികവും ഓണത്തിനോടുമനുബന്ധിച്ച് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സഫാരി ഔട്ട്ലെറ്റുകളില് ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 2019 ല്‍ ആരംഭിച്ച സഫാരിയെ ഇരുകൈ നീട്ടി സ്വീകരിച്ചത് യുഎഇയിലെ സ്നേഹനിധികളായ ജനങ്ങളാണെന്നും അതിന്റെ തെളിവാണ് 40 മില്യണോളം കസ്റ്റമേഴ്സ് സഫാരിക്കൊപ്പമുണ്ടെന്നത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു. വര്‍ഷത്തില്‍ 365 ദിവസം നിര്‍ത്താതെയുള്ള ധാരാളം വിന് കാര്‍ പ്രൊമോഷനുകളും, ഓഫറുകളും, ഒരു മാളില്‍ പതിനഞ്ചോളം ജ്വല്ലറി ഷോപ്പുകള്‍ അടക്കം ഒരു വലിയ ഗോള്‍ഡ് സൂക്ക് വരെ ഒരുക്കിയിരിക്കുന്നത് സഫാരിമാളില്‍ മാത്രം കാണുന്ന പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളാണ് സഫാരി ഒരുക്കിയിരിക്കുന്നത്.