
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : ഒരു കലാലയത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ അവരുടെ കലാലയ അനുഭവങ്ങള്‍ പങ്കുവച്ച് പുറത്തിറക്കിയ ‘എന്റെ കലാലയം’ സീരീസിന്റെ രണ്ടാം പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. അക്കാഫിന്റെ നേതൃത്വത്തില്‍ വിവിധ കോളജ് അലുംനികള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും യുഎന്‍ പരിസ്ഥിതി വിഭാഗത്തിലെ മുന്‍ ദുരന്തനിവാരണ തലവനുമായ മുരളി തുമ്മാരകുടി നിര്‍വഹിച്ചു.
മലയാള സാഹിത്യ ചരിത്രത്തില്‍ ഇതാദ്യമായാണ് വിവിധ കോളജുകളില്‍ പഠിച്ചിറങ്ങിയവര്‍ ഒരു കുടക്കീഴില് നിന്നുകൊണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്നും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഒരു പുസ്തകശാല തന്നെ തുറക്കാനുള്ള അക്കാഫിന്റെ തീരുമാനം ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മൃതിലയം(ക്രിസ്ത്യന്‍ കോളജ് ചെങ്ങന്നൂര്‍), എന്റെ കായല്‍ കലാലയം(ഡിബി കോളജ് ശാസ്താംകോട്ട), സ്മാര്‍ത്ഥ(ഫിസാറ്റ് അങ്കമാലി),മഞ്ഞുതുള്ളികള്‍(ഗവ.എഞ്ചിനീയറിങ് കോളജ് ഇടുക്കി),ഗുല്‍മോഹര്‍ പൂത്തകാലം(കെകെടിഎം കൊടുങ്ങല്ലൂര്‍),ആ നാലുവര്‍ഷങ്ങള്‍ (മേസ് കോതമംഗലം),പ്രിയ പരിചിത നേരങ്ങള്‍(എസ്എന്‍ കോളജ് കൊല്ലം), കാമ്പസ് കിസ്സ(സ്കോട്ട തളിപ്പറമ്പ്),അരമതില് ചിന്തുകള്‍(ശ്രീകൃഷ്ണകോളജ് ഗുരുവായൂര്‍),ബോധിവൃക്ഷത്തണലില്‍(സമൂരിയന്സ് ഗുരുവായൂരപ്പന് കോളജ് കോഴിക്കോട്)തുടങ്ങിയ പുസ്തകങ്ങളാണ് ഹരിതം ബുക്സ് പബ്ലിഷേഴ്സ് ‘എന്റെ കലാലയം’ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്. അക്കാഫ് ഇതാദ്യമായാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തി ല്‍ പങ്കാളിയാകുന്നത്. ഹാള്‍ നമ്പര്‍ 7ല്‍ ദഉ 11 പവലിയനിലാണ് അക്കാഫ് സ്റ്റാള്‍. അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി ജോസഫ്,ജനറല്‍ സെക്രട്ടറി ദീപു എഎസ്,ട്രഷറര്‍ നൗഷാദ് മുഹമ്മദ്,വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍,ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷൈന്‍ ചന്ദ്രസേനന്,മെമ്പര്‍ കോളജ് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.