
തലമുറകളെ കോര്‍ത്തിണക്കി ജിഡിആര്‍എഫ്എ ദുബൈ ലോക വയോജന ദിനം ആഘോഷിച്ചു
അബുദാബി: ഈ വര്‍ഷം അവസാനത്തോടെ അബുദാബിയിലെ റോഡുകളില്‍ സ്വയം ഡ്രൈവിംഗ് പോഡുകള്‍ സര്‍വീസ് തുടങ്ങും. പുതുതലമുറ സ്വയംഭരണ ഗതാഗത സംവിധാനമായ അര്ബന്ലൂപ്പ് ദൈനംദിന യാത്ര സുരക്ഷിതവും കാര്യക്ഷമവുമാക്കുമെന്ന് അബുദാബി ട്രാന്‍സ്പോര്‍ട്ട് കമ്പനി സിഇഒ സെബാസ്റ്റ്യന്‍ മന്ഗെയന്റ് പറഞ്ഞു. അര്‍ബന്‍ ലൂപ്പുമായുള്ള പങ്കാളിത്തത്തിന് ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു. അബുദാബിയില്‍ നടന്ന ഗ്ലോബല്‍ റെയില്‍ കോണ്‍ഫറന്‍സില്‍ നടന്ന ഒരു പാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകള്‍ക്ക് യാത്രചെയ്യാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത കാപ്സ്യൂള്‍ പോഡുകളുടെ ഒരു പ്രോട്ടോടൈപ്പ് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു പോഡില്‍ പരമാവധി എട്ട് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നാല് പേര്‍ക്ക് ഇരിക്കാനും നാല് പേര് നില്‍ക്കാനും കഴിയും. വലുതും ചെറുതുമായ പോഡുകളും ലഭ്യമാണ്, രണ്ട് മുതല്‍ 10 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ശേഷിയുള്ളവയുമുണ്ട്. അബുദാബിയിലെ റീം ദ്വീപില്‍ ഡ്രൈവറില്ലാ സംവിധാനം നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ചൂടും പൊടിയും നിറഞ്ഞ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇത് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. യുഎഇയില്‍, ഏകദേശം 20 കിലോമീറ്റര്‍ വേഗതയില്‍ പോഡ് പരീക്ഷിക്കുന്നുണ്ടെങ്കിലും, ഫ്രാന്‍സില്‍ ഇത് 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സംവിധാനമുള്ള പോഡുകളുണ്ട്. ഇടക്ക് നിര്‍ത്താതെ തന്നെ ലക്ഷ്യസ്ഥാനത്തേക്ക് സമയബന്ധിതമായി യാത്ര ചെയ്യാന്‍ കഴിയും. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ഈ അതുല്യമായ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് സമാന്തര ട്രാക്കുകള്‍ ഉണ്ടാകും. ഓരോ സ്റ്റേഷനിലും നാലോ അഞ്ചോ പോഡുകള്‍ കാത്തിരിക്കും. ഒരു യാത്രക്കാരന് അതില്‍ സഞ്ചരിക്കാനും ഏത് സ്റ്റേഷനിലേക്ക് പോകണമെന്ന് തിരഞ്ഞെടുക്കാനും കഴിയും. അവസാന സ്റ്റേഷനിലേക്ക് പോകണമെങ്കില്‍, പോഡ് എല്ലാ സ്റ്റേഷനുകളെയും മറികടന്ന് സമാന്തര ട്രാക്കിലെ അവസാന സ്റ്റേഷനിലേക്ക് പോകും. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്സിലാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. അവിടെ 2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു റൂട്ടിലൂടെ 30,000ത്തിലധികം യാത്രക്കാരെ എത്തിച്ചു. ഇത് വേഗത്തിലും എളുപ്പത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ യുഎഇയുടെ പരിസ്ഥിതി, കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്കും ഗുണകരമാവും.