
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
ന്യൂഡല്‍ഹി: മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപറിനുമെതിരെയാണ് അസം പൊലീസ് വീണ്ടും രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്തിരിക്കുന്നത്. മാധ്യമറിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആഗസ്ത് 22ന് ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള ആദ്യകേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക നിര്‍ദേശം. ഓപ്പറേഷന് സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലായിരുന്നു ആദ്യത്തെ കേസ്. എന്നാല്‍ പുതിയ കേസിന്റെ വിശദാംശങ്ങള്‍ നല്കാന് അസം പൊലീസ് തയ്യാറായിട്ടില്ല. ആരുടെ പരാതിയിലാണ് കേസെടുത്തതെന്നോ എന്താണ് എഫ്ഐആര്‍ എന്നോ വ്യക്തമല്ല. അസം പൊലീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല. രാജ്യദ്രോഹം അടക്കമുള്ള നിരവധി വകുപ്പുകള്‍ ചുമത്തിയാണ് സീനിയര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.