
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : ഈദ് അല്‍ ഇത്തിഹാദ് ഒരുമയുടെ ആഹ്ലാദപ്പെരുന്നാളിലലിഞ്ഞ് രാജ്യം. ഷാര്‍ജയുടെ വിവിധ മേഖലകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ആഘോഷങ്ങള്‍ തുടരുകയാണ്. 53ാമത് ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഖോര്ഫുക്കാന് കടല്‍ തീരത്തെ ആംഫി തിയേറ്ററില്‍ അസാധാരണ കലാസന്ധ്യയൊരുക്കി. പരിപാടി ആസ്വദിക്കുന്നതിന് സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ ഒഴുകിയെത്തി. പ്രമുഖ യുഎഇ ഗായകന് മെഹദ് ഹമദ്,പ്രതിഭാധനനായ കലാകാരന് മുത്രെഫ് അല്‍ മുത്രെഫ് എന്നിവര്‍ നയിച്ച പരിപാടി ഇമാറാത്തി പാരമ്പര്യവും ഗള്‍ഫ് സംഗീതത്തിന്റെ തിളക്കവും ഒരുമിച്ചു വേദിയിലെത്തിച്ചു. രാജ്യ സ്നേഹത്തിന്റെയും സ്വത്വബോധത്തിന്റെയും ഈരടികള്‍ അന്തരീക്ഷത്തില്‍ അലയടിപ്പിച്ച് യുഎഇ ദേശീയ ഗാനവുമായി കുവൈത്തി കലാകാരന് മുത്രെഫ് അല്‍ മുത്രെഫ് വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പരിപാടിക്ക് തുടക്കമായത്.
ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും എമിറേറ്റുകളോടുള്ള സ്നേഹ ജ്വാലയെ ഉത്തേജിപ്പിക്കുന്നതുമായി പരിപാടി മാറി. ആഴത്തിലുള്ള വികാരങ്ങളുടെയും ആധികാരിക മെലഡികളുടെയും സമന്വയത്തോടെ മുത്രെഫ് സദസിനെ കയ്യിലെടുത്തു. ‘ലബീഹ് യാ ഫുഅദി’,’യാ നൂര്‍ അല്‍ ഐന്‍’,’ഘരം അവാല്‍ അഷ്ക്’,”ഫഹ്മുഹു’ തുടങ്ങിയ ഹിറ്റ് ഉള്‍പ്പെടെ മികച്ച ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ‘ഷാഗ്നി താക്ക് അല്‍ മൊഹായ’ എന്ന കവിതയുടെ വരികളുമായി മെഹദ് ഹമദ് ഖോര്ഫുക്കാന് വേദിയില്‍ എത്തിയതോടെ ആംഫി തിയേറ്റര്‍ ഇളകിമറിഞ്ഞു. ഈദ് അല്‍ ഇത്തിഹാദില്‍ ഖോര്‍ഫുക്കാനിലെ ആകാശത്തെ പ്രൗഢിയും സന്തോഷവും കൊണ്ട് പ്രകാശിപ്പിക്കുന്നതായി മെഹദിന്റെ ഗാനങ്ങള്‍. ‘ഷഫ്ത് ബര്‍ഖാന്‍ ലാഹ്’,’അഹേബ് അല്‍ ബാര്‍ വാല് മസായൂന്’ എന്നീ ഗാനങ്ങള്‍ പ്രേക്ഷകര്‍ അവേശപൂര്‍വം ഏറ്റുപാടി.
രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ സ്മരണകളിരമ്പിയ അള്ളാ യാ ദര് സായിദ്.. എന്ന ഗാനത്തോടെയാണ് ദേശ സ്നേഹ സായാഹ്നം അവസാനിപ്പിച്ചത്.’യാ വലീഫ് അല്‍ റൗഹ്’,’ഹാലാ ബിയൂദാതിക് യാ ബദര്‍ അല്‍ ബുദൂര്‍’ തുടങ്ങിയ ഗാനങ്ങള്‍ അവതരിപ്പിച്ചത് പരമ്പരാഗത മെലഡികളും പഴയ കാലത്തെ ഓര്‍മകളും സദസില്‍ ഉണര്‍ത്തി. രാജ്യത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്നതിനും പൗരന്മാരിലും താമസക്കാരിലും ഐക്യത്തിന്റെ ചൈതന്യം ഉയര്‍ത്തുന്നതിനും ദേശീയ സ്വത്വത്തിന്റെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായി ഷാര്‍ജ എമിറേറ്റ് കമ്മിറ്റി സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഭാഗമായാണ് ഖോര്ഫുക്കാന് ആംഫി തിയേറ്ററിലെ ശ്രദ്ധേയമായ സംഗീത നിശ അരങ്ങേറിയത്.