
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ആഹ്ലാദസൂചകമായി അവികസിത രാജ്യങ്ങളില്‍ 53 ശുദ്ധ ജല വിതരണ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ (എസ്സിഐ). ആഘോഷത്തിന് മാനുഷിക മുഖം നല്കുന്ന പദ്ധതിയാണിതെന്ന് ഷാര്‍ജ ചാരിറ്റി ധന സമാഹരണ വിഭാഗം ഡയരക്ടര്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ കസാബ് പറഞ്ഞു. രാജ്യത്തെ പ്രമുഖ ആഢംബര സുഗന്ധവ്യഞ്ജന കമ്പനി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സഹായം പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചു.
രാഷ്ട്രപിറവി വാര്‍ഷികം ആഘോഷിക്കുന്ന സുപ്രധാന വേളയില്‍ രാഷ്ട്ര ശില്പികളുടെയും നായകന്മാരുടെയും മാനുഷികവും കാരുണ്യ പൂര്‍വവുമായ നിലപാടുകളോട് ഐക്ക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഷാര്‍ജ ചാരിറ്റി ഈ ശുദ്ധ ജല വിതരണ പദ്ധതിയിലൂടെ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും അദ്ദേഹത്തിന്റെ സഹ നായകന്മാരുടെയും കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി രൂപകല്പന ചെയ്യുന്നത്.
വിവിധ പിന്നോക്ക രാജ്യങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതിനായി വരള്‍ച്ച,ജല ദൗര്‍ലഭ്യം,മഴക്കുറവ് എന്നിവ ഗുരുതരമായി ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് പ്രോജക്ട്സ് ആന്റ് എക്സ്റ്റേണല്‍ എയ്ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ സേവനം ഉപയോഗപ്പെടുത്തും. കൃത്യമായ പഠനത്തിന് ശേഷമായിരിക്കും ശുദ്ധജല വിതരണ പദ്ധതികള്‍ അനുവദിക്കുന്ന സ്ഥലം നിശ്ചയിക്കുകയെന്നും ഖാലിദ് അബ്ദുല്‍ അസീസ് പറഞ്ഞു.
ജലം ഒരു നിര്‍ണായക വിഭവമാണ്. ആവശ്യമുള്ള സമൂഹങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ഷാര്‍ജ ചാരിറ്റി ലക്ഷ്യമാക്കുന്നത്. കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഉപകരിക്കും വിധത്തിലായിരിക്കും കിണറുകള്‍ കുഴിക്കുക. പദ്ധതി പ്രദേശത്തെ എല്ലാ വീട്ടുകാര്‍ക്കും എളുപ്പത്തിലും വേഗത്തിലും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സംവിധാനങ്ങളും ഒരുക്കും.
സമഗ്ര വികസനം,സമൂഹങ്ങളെ സേവിക്കല്‍,മാനുഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ സ്വകാര്യ മേഖലയും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള തലത്തില്‍ സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അന്താരാഷ്ട്ര വേദിയില്‍ യുഎഇയുടെ യശസ്സ് ഉയര്‍ത്തുന്നതിനും ഇത്തരം സഹകരണം സഹായകമാകുമെന്നും ഖാലിദ് അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.