
തലമുറകളെ കോര്‍ത്തിണക്കി ജിഡിആര്‍എഫ്എ ദുബൈ ലോക വയോജന ദിനം ആഘോഷിച്ചു
ഷാര്‍ജ: അറബ് ഫോറം ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു. ‘സാംസ്കാരിക പൈതൃകവും മ്യൂസിയം നവീകരണവും സംരക്ഷിക്കുന്നതില്‍ സ്ത്രീകളുടെയും യുവാക്കളുടെയും പങ്ക്’ എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി പ്രിസര്‍വേഷന്‍ ആന്‍ഡ് റീസ്റ്റോറേഷന് ഓഫ് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റിയിലെ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ആസ്ഥാനത്താണ് പരിപാടി നടന്നത്. പൈതൃക സംരക്ഷണത്തില്‍ സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കാന്‍ ഫോറം ശ്രമിക്കുന്നുവെന്നും സമൂഹത്തില്‍ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ഷാര്‍ജയുടെ സംരംഭങ്ങള്‍ അവലോകനം ചെയ്തുവെന്നും യൂണിവേഴ്സിറ്റി സെന്റര്‍ ഷാര്‍ജ ഡെപ്യൂട്ടി മാനേജര്‍ നാസിര്‍ അല്‍ ദര്‍മാക്കി പറഞ്ഞു. ഗവണ്മെന്റ് റിലേഷന്‍സ് വകുപ്പ് ചെയര്മാന് ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഐസിസിആര്ഒഎമ്മിന്റെ ഡയറക്ടര്‍ ജനറല്‍ അരുണ ഫ്രാന്‍സെസ്ക മരിയ ഗുജ്റാല്‍, ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജിന്റെ ചെയര്മാന് ഡോ. അബ്ദുല്‍ അസീസ് അല്‍ മുസല്ലം, യുഎഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവ് സാക്കി നുസൈബെ തുടങ്ങിയവര്‍ സംസാരിച്ചു. അറബ് ലോകത്തെ യുവത്വം, പൈതൃകം, സാംസ്കാരിക പാരമ്പര്യങ്ങള്‍ കൈമാറുന്നതില്‍ സ്ത്രീകളുടെ പങ്ക്, സാംസ്കാരിക സ്മരണ പുനരുജ്ജീവിപ്പിക്കുന്നതില്‍ യുവാക്കളുടെ സംഭാവന, പൈതൃകവുമായുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി. എമിറാത്തി കൃതികളുടെ ഖാനുന്‍ പ്രകടനവും പരിപാടിയില്‍ ഉണ്ടായിരുന്നു. അറബ് സ്വത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഒരു സ്തംഭമായി പൈതൃകത്തോടുള്ള ഷാര്‍ജയുടെ പ്രതിബദ്ധത മൂന്ന് ദിവസത്തെ ഫോറം വീണ്ടും ഉറപ്പിക്കുന്നു. ഉദ്ഘാടന ചടങ്ങില്‍ ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ശൈഖ് മജീദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ശൈഖ നവാര്‍ ബിന്ത് അഹമ്മദ് അല്‍ ഖാസിമി, സാക്കി നുസൈബെഹ് എന്നിവരും അറബ്, അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സാംസ്കാരിക നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.