
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ഷാര്‍ജ: വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ പ്രദേശമാകെ കറുത്ത പുക കൊണ്ട് മൂടി. ഉപയോഗിച്ച ഓട്ടോ പാര്‍ട്സ് വില്‍ക്കുന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. വാഹനങ്ങളുടെ ടയറുകളും സ്പെയര്‍ പാര്‍ട്സുകളും സൂക്ഷിച്ച വെയര്‍ ഹൗസിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സും പൊലീസും മറ്റു സന്നാഹങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു. വെള്ളിയാഴ്ച ആയിരുന്നതിനാല്‍ സ്ഥാപനം വൈകുന്നേരം 4 മണിക്ക് ശേഷമാണ് പ്രവര്‍ത്തിക്കുക. തീപടരുന്ന സമയത്ത് ജീവനക്കാര്‍ സ്ഥലത്തില്ലായിരുന്നു. ഉച്ചക്ക് 12 മണിയോടെ ജുമുഅ നമസ്കാരത്തിനായി പുറത്തിറങ്ങിയപ്പോഴാണ് കട്ടിയുള്ള പുക ഉയരുന്നത് കണ്ടതെന്ന് താമസക്കാര്‍ പറയുന്നു. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, തീ അണച്ചുകഴിഞ്ഞാല്‍ നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തല്‍ നടത്തും.