
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ഷാര്‍ജ : നിസാര്‍ തളങ്കര,ശ്രീപ്രകാശ്,ഷാജി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് (ഐഎഎസ്) ഭരണ സമിതിയുടെ ഒന്നാം വാര്‍ഷികം ഡെമോക്രാറ്റിക് മുന്നണി നാളെ വിപുലമായി ആഘാഷിക്കുന്നു. വൈകുന്നേരം 5:30 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍.
‘ക്ഷേമ വര്‍ഷം,സ്നേഹ സ്പര്‍ശം’ എന്ന പ്രമേയത്തെ ആസ്പദമാക്കി വിവിധ കലാ പരിപാടികള്‍,നാടന്‍ പാട്ട്,ഗാനമേള തുടങ്ങിയവ വാര്‍ഷികാഘോഷ ഭാഗമായി അരങ്ങേറും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗങ്ങളുടെ ക്ഷേമവും പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ ഇടപെട്ടും മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നിസാര്‍ തളങ്കരയുടെ നേതൃത്വത്തില്‍ ഐഎഎസ് മാനേജിങ് കമ്മിറ്റി നടപ്പാക്കി വരുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിയും വിദ്യഭ്യാസ പഠന ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ആരോഗ്യ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ് മാനേജിങ് കമ്മിറ്റിയെന്ന് പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു.