
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കല്‍ബയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. കല്‍ബ ഗേറ്റ് എന്ന പേരിലുള്ള പദ്ധതിയില്‍ മേഖലയിലെ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവയുള്‍പ്പെടെ പൈതൃകത്തിന്റെ എല്ലാ വശങ്ങളും പ്രദര്‍ശിപ്പിക്കുന്ന പുതിയ മ്യൂസിയം സ്ഥാപിക്കും. പ്രളയത്തില്‍ തകര്‍ന്ന ഖോര്‍ കല്‍ബ കോട്ടയ്ക്ക് ചുറ്റുമുള്ള പാര്‍ക്ക് നവീകരിക്കും. കല്ബയിലേക്ക് പരിസ്ഥിതി, പുരാവസ്തു, പൈതൃക ടൂറിസം പരിപാടിയും പ്രഖ്യാപിച്ചു. ഹാങിംഗ് ഗാര്‍ഡനെ അല്‍ ഹെഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തിയാക്കും. സഞ്ചാരികള്‍ക്ക് സുഗമമായ നടത്തം ഉറപ്പാക്കാന്‍ നടപ്പാതക്ക് ചുറ്റും റെയില്‍ വേലി പണിയും.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 850 മീറ്റര്‍ ഉയരത്തില്‍ ചന്ദ്രന്റെ ആകൃതിയിലുള്ള നിര്‍മിതിയും പദ്ധതിയുടെ ഭാഗമായി വരും. രണ്ട് നിലകളുള്ള ഇവിടെ നിന്നും പര്‍വതങ്ങളുടെയും താഴ്വരയുടെയും തീരത്തിന്റെയും കാഴ്ചകള്‍ ആസ്വദിക്കാം. ഒന്നാം നിലയില്‍ ഒരു റസ്റ്റോറന്റ്, ഒരു തുറന്ന കഫേ, ഒരു വായനമുറി എന്നിവ ഉണ്ടായിരിക്കും. താഴത്തെ നിലയില്‍ കാണാനുള്ള പ്ലാറ്റ്ഫോമുകള്, ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഒരു പ്രാര്‍ത്ഥനാ മുറി എന്നിവയുണ്ട്.
ഒലിവ്, മാതളനാരകം, മുന്തിരി, ആപ്പിള്‍ എന്നിവയുള്‍പ്പെടെ 4,500ലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനാല്‍ മലനിരകള്‍ പച്ചയണിയും. കല്‍ബ ക്ലബ്ബിനായി സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍ ഒരു ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്ന പദ്ധതി പുതിയതാണ്. തണുപ്പ് ആസ്വദിച്ച് ഇവിടെ കളിക്കാം.