
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : ഷാര്‍ജ കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് സാംസ്കാരിക സമ്മേളനം ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെകെ ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ,ഡല്‍ഹി കെഎംസിസി പ്രസിഡന്റും രാജ്യസഭാംഗവുമായ അഡ്വ.ഹാരിസ് ബീരാന്,കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് വിടി ബല്‍റാം പ്രസംഗിക്കും. ഷാര്‍ജ കെഎംസിസി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം നജീബ് കാന്തപുരം എംഎല്‍എക്ക് സമ്മാനിക്കും. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.കെപി ഹുസൈന് മുഖ്യാതിഥിയാകും. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,പികെ അന്‍വര്‍ നഹ പങ്കെടുക്കും. ഇന്ത്യ-അറബ് ബന്ധം വരച്ചുകാട്ടുന്നതും അര നൂറ്റാണ്ട് പിന്നിട്ട യുഎഇയുടെ പിറവിയും വളര്‍ച്ചയും രാഷ്ട്രനിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്കാളിത്തവും പരിചയപ്പെടുത്തുന്നതുമായ പരിപാടികള്‍ അരങ്ങേറും. പ്രമുഖ ഗായകരായ കണ്ണൂര്‍ മമ്മാലി,ആബിദ് കണ്ണൂര്‍ എന്നിവര്‍ ഇശല്‍ സന്ധ്യക്ക് നേതൃത്വം നല്‍കും.