
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഷാര്‍ജ: എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഷാര്‍ജ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ആദരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് പ്രഭാകരന് പന്ത്രോളി അധ്യക്ഷനായി. ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറര്‍ ഷാജി ജോണ്‍,വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്, മുഹമ്മദ് അമീന്, ഓഡിറ്റര്‍ ഹരിലാല്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീര്‍, പ്രഭാകരന് പയ്യന്നൂര്‍, അബ്ദുല്‍ മനാഫ് മാട്ടൂല്‍, അനീഷ് എന്‍.പി,മധു എ.വി. നസീര്‍ കുനിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി ഗഫൂര്‍ പാലക്കാട് സ്വാഗതവും, ട്രഷറര്‍ ജോര്‍ജ് ആന്റണി നന്ദിയും പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് 10,12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, എം.ജി.സി.എഫ് അംഗങ്ങളുടെ കുട്ടികളെയും ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചു.