
ദുബൈയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രസ്റ്റണ്‍ പ്രോജക്റ്റിന് തറക്കല്ലിട്ടു
ഷാര്‍ജ: എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം നടന്ന ഇടപാടുകള്‍ 4.9 ബില്യണ്‍ ദിര്‍ഹം കടന്നു. ഇത് റിക്കാര്‍ഡ് നേട്ടമാണ്. ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് മേഖല മാസങ്ങളായി ശ്രദ്ധേയമായ വളര്‍ച്ച തുടരുന്നു. 2025 ആഗസ്തില്‍ 4.9 ബില്യണ്‍ ദിര്‍ഹത്തിന്റെ പ്രോപ്പര്‍ട്ടി ഇടപാടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞ വര്‍ഷം ഇതേകാലയളവ് അപേക്ഷിച്ച് 75.8% വര്‍ദ്ധനവ്. ചലനാത്മകവും സംയോജിതവുമായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ വളര്‍ന്നുവരുന്ന ആകര്‍ഷണീയതയെ ഈ അസാധാരണ പ്രകടനം അടിവരയിടുന്നു. കൂടാതെ, എമിറേറ്റിന്റെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപക സൗഹൃദ നടപടികള്‍, തന്ത്രപരമായ വികസന സംരംഭങ്ങള്‍ എന്നിവ പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരുടെ ആത്മവിശ്വാസം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നേട്ടം വ്യക്തമാക്കുന്നത്. സുസ്ഥിര നഗര വളര്‍ച്ചയ്ക്കുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയും മേഖലയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന തന്ത്രപരമായ കാഴ്ചപ്പാടും ഈ റെക്കോര്‍ഡ് ഭേദിക്കുന്ന കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു. ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് വകുപ്പ് പുറത്തിറക്കിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ആഗസ്തില്‍ ആകെ 9,379 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നു. എമിറേറ്റിന്റെ പ്രോപ്പര്‍ട്ടി വിപണിയിലെ സജീവമായ ചലനാത്മകത പ്രതിഫലിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.