
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ഷാര്‍ജ : സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ വാര്‍ഷിക കൂട്ടായ്മ ‘കൂടാരം 2024’ ശ്രദ്ധേയമായി. ഷാര്‍ജ എസ്എംസിയുടെയും അജ്മാന് എസ്എംസിഎയുടെയും നേതൃത്വത്തിലാണ് അജ്മാന് തുമ്പേ മെഡിസിറ്റിയില്‍ ആഘോഷ പരിപാടികള്‍ നടന്നത്. നാലായിരത്തിലധികം അംഗങ്ങള്‍ പങ്കെടുത്ത സ്നേഹ സംഗമം ഇടവക വികാരി ഫാദര്‍ സവരി മുത്തു ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോസ് വട്ടുകുളത്തില്‍ കപൂച്ചിന്‍ അധ്യക്ഷനായി. ഷാര്‍ജ എസ്എംസി കോര്‍ഡിനേറ്റര്‍ സോജിന് കെ ജോണ്‍, അജ്മാന് എസ്എംസിഎ കോര്‍ഡിനേറ്റര്‍ ബേബി വര്‍ഗീസ്,മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഫാമിലി യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്കി. കുട്ടികള്‍ക്കായുള്ള കളറിങ് മത്സരങ്ങളും കുടുംബങ്ങള്‍ക്കായുള്ള ഹെല്‍ത്തി സാലഡ് മത്സരവും സംഘടിപ്പിച്ചു. ചെണ്ട,ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ നൂറിലേറെ ഫാമിലി യൂണിറ്റുകള്‍ പങ്കെടുത്ത വിശ്വാസപ്രഘോഷണ റാലിയും നടന്നു. നാടകവും,നൃത്ത പരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ ഫൊറോനാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷാ ര്‍ജ സമൂഹത്തിലെ ഇരട്ടകളുടെ സംഗമം ‘കൂടാര’ത്തിന്റെ പ്രത്യേകതയായിരുന്നു. സീറോ മലബാ ര്‍ സമൂഹത്തിന്റെ യുവജന ഘടകമായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന് കൂടാരം വേദിയില്‍ തുടക്കം കുറിച്ചു. വിശ്വാസ പരിശീലനത്തില്‍ മികച്ച സ്ഥാനങ്ങ ള്‍ നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.