
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : ശൈഖ് സായിദ് പൈതൃകോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ 120 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷരാവുകളുടെ ആദ്യദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. രാജ്യത്തിന്റെ പൈതൃകോത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശൈഖ് സായിദ് ഫെസ്റ്റിവെല്‍ ആഗോളസഞ്ചാരികള്ക്ക് ആവേശം പകരുന്ന പ്രധാന വിനോദ കേന്ദ്രമായി മാറിയിട്ടുണ്ട്.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ശൈഖ് സായിദ് ഫെസ്റ്റ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ പിന്തുണയോടെ യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ശൈഖ് സായിദ് ഫെസ്റ്റിവെല്‍ ഉന്നത സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലാണ് ആഘോഷം നടക്കുന്നത്. 2025 ഫെബ്രുവരിവരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവെലില്‍ പതിനായിരങ്ങള്‍ എത്തിച്ചേരും. മാനത്ത് വര്‍ണ്ണങ്ങള്‍ വിരിയിച്ച കരിമരുന്ന് ്പ്രയോഗം, ഡ്രോണുകളുടെ കൗതുകം പകര്‍ന്ന കാഴ്ചകള്‍ തുടങ്ങിയ വ്യത്യസ്ഥമായ ഇനങ്ങളോടെയാണ് ഈ വര്‍ഷത്തെ പൈതൃകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നത്.
ഉത്സവത്തിന്റെ ആദ്യ മണിക്കൂറുകളില്‍ സ്വദേശികളും, വിദേശികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന പരിപാടികള്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തി. നിരവധി പേര്‍ക്ക് സമ്മാന വിതരണങ്ങള്‍ വിതരണം ചെയ്തു. പരമ്പരാഗത നാടോടി കലകളായ അല്അയ്യാല, അല്റസ്ഫ, കച്ചേരി എന്നിവയും അബുദാബി പോലീസ് ഓക്സ്ട്ര ടീമിന്റെ ആസ്വാദ്യകരമായ സംഗീത പരേഡും അരങ്ങേറി.
ഡ്രോണുകള്‍ ആകാശത്ത് വരച്ച കലാരൂപങ്ങളും യുഎഇയുടെ പ്രതീകങ്ങളും ഏറെ ശ്രദ്ധേയമായി.ഫെസ്റ്റിവല്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എമിറേറ്റ്സ് ഫൗണ്ടന് ഇക്കുറിയും സന്ദര്‍ശകരെ ഹഠാദാകര്‍ഷിച്ചു, സംഗീതം, ലേസര്‍ ലൈറ്റുകള്‍, ഒഴുകുന്ന ജലപ്രദര്ശനങ്ങള് എന്നിവയുടെ അകമ്പടിയോടെയുള്ള പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ അര്‍ധരാത്രി പിന്നിടുംവരെയും ഒഴിയാതെ ആളുകളെത്തി. അല്‍ വത്ബ ഫ്ളോട്ടിംഗ് മാര്‍ക്കറ്റ്, ഹെലികോപ്റ്റര്‍ റൈഡുകള്‍, സംഗീത ജലധാര തുടങ്ങിയവ അതുല്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. വിവിധ രാജ്യങ്ങളുടെ കലകള്‍, സംസ്കാരങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര പവലിയനുകളില്‍ ഉയര്‍ന്ന സന്ദര്‍ശക പങ്കാളിത്തമുണ്ടാക്കി. ആദ്യമായി പങ്കെടുക്കുന്ന അമേരിക്കന്‍ പവലിയനില്‍ അമേരിക്കന്‍ സാംസ്കാരികതയുടെ വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു, കൂടാതെ ദക്ഷിണ, വടക്കേ അമേരിക്കന്‍ പാചകരീതികളില്‍ നിന്നുള്ള പരമ്പരാഗത വിഭവങ്ങളും ശ്രദ്ധേയമായി.