
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം സൗരയൂഥത്തിന്റെ ഛിന്നഗ്രഹ വലയത്തിനുള്ളില്‍ നക്ഷത്രസമാനമായ ഒരു പുതിയ ചെറിയ ഗ്രഹം കണ്ടെത്തി. ഹാര്ഡിന്സിമ്മണ്സ് യൂണിവേഴ്സിറ്റി, പാന്‍സ്റ്റാര്‍സ് ടെലിസ്കോപ്പ്, കാറ്റലീന സ്കൈ സര്‍വേ പ്രോജക്റ്റ് എന്നിവയുള്‍പ്പെടെയുള്ള നാസയുടെ പിന്തുണയുള്ള പ്രോഗ്രാമിലൂടെയും അന്താരാഷ്ട്ര പങ്കാളികളിലൂടെയുമാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് സെന്റര്‍ പ്രസിഡന്റ് ഖല്ഫാന് ബിന്‍ സുല്‍ത്താന്‍ അല്‍ നുഐമി വെളിപ്പെടുത്തി. 2022 യുവൈ56 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന്റെ കൃത്യമായ ഭ്രമണപഥം നിര്‍ണ്ണയിക്കാന്‍ വിപുലമായ നിരീക്ഷണങ്ങള്‍ നടത്തുന്നതുവരെ ഈ പേരില്‍ തന്നെ തുടരും. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഛിന്നഗ്രഹത്തിന് ഔദ്യോഗികമായി പേര് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.