
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
റിയാദ്: സഊദിയിലെ അബഹയില്‍ നിയമം ലംഘിച്ച് ബിനാമി ബിസിനസ് നടത്തി വന്ന രണ്ടു മലയാളികളെയും ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കിയ രണ്ടു സഊദി പൗരന്മാരെയും അബഹ ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അബഹ നഗരത്തില്‍ ബിനാമിയായി പെട്രോള്‍ ബങ്ക് നടത്തിയ മലയാളികളായ നിസാം അബ്ദുറഹ്മാന്, നിസാര്‍ അബ്ദുറഹ്മാന് എന്നിവര്‍ക്കും സഊദി പൗരന്മാരായ ഖാലിദ് അലി അബ്ദുല്ല അബൂസന്ദ, സഅദ് അലി അബ്ദുല്ല അല്‍ശഹ്രി എന്നിവര്‍ക്കുമാണ് ശിക്ഷ വിധിച്ചത്. നിയം ലംഘനം നടത്തിയ നാലു പേര്‍ക്കും പിഴ ചുമത്തിയ കോടതി, പെട്രോള്‍ ബങ്ക് അടപ്പിക്കാനും ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കാനും ഉത്തരവിട്ടു. അതോടൊപ്പം ഈ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സൗദി പൗരന്മാര്ക്ക് വിലക്കും ഏര്‍പ്പെടുത്തി. രണ്ടു മലയാളികളെയും സഊദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവുണ്ട്. സകാത്തും നിയമാനുസൃത ഫീസുകളും നികുതികളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. മലയാളികളുടെയും സഊദി പൗരന്മാരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നാലു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
അബഹയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ വാണിജ്യ മന്ത്രാലയ നടത്തിയ പരിശോധനയിലാണ് ബിനാമിയായി മലയാളികള്‍ ബിസിനസ് നടത്തുന്നത് കണ്ടെത്തിയത്. ഇതുവഴി ലഭിക്കുന്ന പണം ഇവര്‍ വിദേശത്തേക്ക് അയക്കുകയും ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ അന്യോഷണത്തില്‍ വ്യക്തമായിരുന്നു. ബിനാമി ബിസിനസ് നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുന്ന നിയമം രാജ്യത്ത് നിലവിലുണ്ട്. അതെ സമയം വിദേശികള്‍ക്ക് രാജ്യത്ത് സര്‍വ്വീസ്,ട്രേഡിങ്ങ് മേഖലയില്‍ സ്വന്തം നിലയില്‍ ബിസിനസ് ആരംഭിക്കാന്‍ നിയമാനുസൃതം ലൈസന്‍സ് നല്കി വരുന്നുണ്ട്.