
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : തെക്കന്‍ കുറ്റൂര്‍ ഓവര്‍സീസ് ടീം അബുദാബി ബനിയാസ് സ്പൈക്കില്‍ ഈദുല്‍ ഇത്തിഹാദ് സെലിബ്രേഷന് സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരിയും ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ചെയര്‍മാനുമായ ചെയര്‍മാനുമായ സിപി അബ്ദുറഹ്മാന് ഹാജി പതാക ഉയര്‍ത്തുകയും ഉദ്ഘാടനം നിര്വഹിക്കുകും ചെയ്തു. റാഷിദ് അബ്ദുറഹ്്മാന് അധ്യക്ഷനായി. അന്‍വര്‍ വെള്ളേരി,ടി.അഷറഫ്,ഇ.മജീദ്,റനീഷ് അബ്ദുറഹ്മമാന്,സിപി അസീസ്,സുബൈര്‍ മാടത്ത്,ഒകെ അക്ബര്‍, സുബൈര്‍ ബാബു,എംപി ഫൈസല്‍,സിപി ഇല്യാസ് പ്രസംഗിച്ചു. യുഎഇയിലെ തെക്കന്‍ കുറ്റൂര്‍ പ്രവാസികളായ 200ല്‍ അധികം പേര് പങ്കെടുത്തു. ജീവകാരുണ്യ രംഗത്ത് നിസ്തുല സംഭാവനകള്‍ നല്കിയ സിപി അബ്ദുറഹ്്മാന് ഹാജിയെയും സെക്രട്ടറി സമീര്‍ സികെയെയും ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.എംവി സഹല്‍,എംഡബ്ല്യൂ ജാഫര്‍ ബാപ്പു,മൂസ തയ്യില്‍,ഹസന്മാനു,നാസര്‍ തയ്യില്‍,റഷീദ് തയ്യില്‍,ഹിദായ തയ്യില്‍,ആദം അലി,ലിയാന,ഫാത്തിമ സിന്‍വ,ഫാത്തിമ രിദവാ,അമീന് ബിന്‍ അഫ്സല്,ഷയാന്‍ അക്ബര്‍,ആയിഷ പങ്കെടുത്തു. സിപി ഫൈസല്‍ ബാബു കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തു. ഓവര്‍സീസ് ജനറല്‍ സെക്രട്ടറി സികെ സമീര്‍ സ്വാഗതവും രായീന്‍കുട്ടി തയ്യില്‍ നന്ദിയും പറഞ്ഞു.