
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയ കൂദാശയും, പ്രതിഷ്ഠയും ഇന്ന് നടക്കും. പുനര്‍നിര്‍മാണം പൂര്‍ത്തിയായ പള്ളിയുടെ കൂദാശ പരിപാടികള്‍ വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. 1968ല്‍ ഖാലിദിയയില്‍ 65 ഇടവകാംഗങ്ങളുമായി ഒരു കോണ്‍ഗ്രിഗേഷനായി ആരംഭിച്ച യുഎഇയിലെ പ്രഥമ ഓര്‍ത്തഡോക്സ് ക്രൈസ്തവ ദേവാലയം ആധ്യാത്മികതയുടെ നിറചൈതന്യവുമായി, ഏകദേശം അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധ ദേവാലയ കൂദാശയില്‍ ഇന്നലെ ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക ബാവ നിര്‍വഹിച്ചു. ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ്, ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ:യൂഹാനോ ന് മാര്‍ ദിമിത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത, ബാംഗ്ലൂര്‍ സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഫീലക്സിനോസ് സംബന്ധിച്ചു. ഇന്ന് ദേവാലയ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും കുര്‍ബാനയും പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനത്തില്‍ യുഎഇ ടോളറന്‍സ് മിനിസ്റ്റര്‍ ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്,ഡിസിഡി ചെയര്മാന് മുഗീര്‍ ഖമീസ് അല്‍ ഖൈലി,ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ ഡോ.എംഎ യൂസഫലി, മെറിലാന്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ സ്ഥാപക ഡോ.സുശീല ജോര്‍ജ്,മലങ്കര ഓര്‍ത്തഡോക്സ് സഭാംഗവും യുഎഇ പൗരനുമായ ഡോ.ജോര്‍ജ് മാത്യു,സാംസ്കാരിക നേതാക്കള്‍, വൈദികര്‍ പങ്കെടുക്കും.
പണിപൂര്‍ത്തിയായ പള്ളി സ്ഥിരം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് കാതോലിക ബാവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബുദാബിയിലെ പുനര്‍ നിര്‍മ്മിതമായ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ യേശുക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയും പരസ്യ ശുശ്രുഷയിലൂടെ നടത്തിയ അത്ഭുതങ്ങള്‍, ഉപമകള്‍ എന്നിവ ചിത്രീകരിക്കുന്ന ഐക്കണുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.