
സ്റ്റാര്‍ എക്സ്പ്രസ് ഗവണ്മെന്റ് ട്രാന്സാക്ഷന് സെന്റര്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
ദുബൈ: സ്റ്റാര്‍ എക്സ്പ്രസ് ഗവണ്മെന്റ് ട്രാന്സാക്ഷന് സെന്റര്‍ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. വാര്‍ഷികത്തിന്റെ ഭാഗമായി സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. അല്‍മംസാര്‍ സെഞ്ച്വറി മാളില്‍ ഒന്നാം നിലയിലേക്ക് ഓഫീസ് മാറ്റിയതായി മാനേജിംഗ് പാര്‍ട്നര്‍മാരായ ഡോ. ഷാനിദ് ആസിഫ് അലിയും അബ്ദുല്‍ അസീസ് അയ്യൂര്ഉം അറിയിച്ചു. വാര്‍ഷിക പരിപാടികള്‍ പിന്നീട് പ്രഖ്യാപിക്കും. സ്റ്റാര്‍ എക്സ്പ്രസില്‍ പ്രവര്‍ത്തിച്ചുവരുന്ന ദുബൈ ഇക്കണോമിക് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, തസീല്‍, തൗജീല്‍ തുടങ്ങിയവയോടൊപ്പം സര്‍ക്കാരിന്റെ മുഴുവന്‍ സേവനങ്ങളും ഇപ്പോള്‍ രാവിലെ 9 മണി മുതല്‍ രാത്രി 11 മണിവരെ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് മൂന്ന് മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം, കൂടാതെ ട്രേഡ് ലൈസന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും സര്‍ക്കാര്‍ ഫീസ് മാത്രം അടച്ച്, സര്‍വീസ് ചാര്‍ജ് ഇല്ലാതെ പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ ഫ്രീലാന്റില് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മെയിന്‍ലാന്റിലേക്ക് മാറ്റി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ലൈസന്‍സ് നേടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകനും സിഇഒയുമായ ഡോ. ഷാനിദ് ആസിഫ് അലി, മാനേജിംഗ് പാര്‍ട്നര്‍ അബ്ദുല്‍ അസീസ് അയ്യൂര്‍, അസിസ്റ്റന്റ് മാനേജര്‍ ഷഫീഖ് അലി, ജാസിം അലി, താഹിര്‍ എന്നിവര്‍ പങ്കെടുത്തു.