
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
റിയാദ് : സുരക്ഷിതവും സുതാര്യവുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ രാജ്യം ശക്തിപ്പെടുത്തുമെന്നും എന്നാല്‍ തീവ്രവാദ,നിയമവിരുദ്ധ,കള്ളപ്പണ ധനസഹായ മാര്‍ഗങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുമെന്നും യുഎഇ വ്യക്തമാക്കി. തീവ്രവാദ-നിയമവിരുദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെയുള്ള കമ്മിറ്റിയുടെ 39ാമത് പ്ലീനറിയുടെ ഭാഗമായി റിയാദില്‍ നടന്ന മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് യോഗത്തില്‍ പങ്കെടുത്ത് യുഎഇ ദേശീയ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സമിതി സെക്രട്ടറി ജനറലും വൈസ് ചെയര്‍മാനുമായ ഹമദ് സെയ്ഫ് അല്‍ സാബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലീനറിയിലെ അംഗരാജ്യങ്ങള്‍,ധനസഹായം നല്കുന്ന മേഖലകളിലെ വിദഗ്ധര്‍,രാജ്യങ്ങള്‍,പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളില്‍ നിന്നുള്ള നിരീക്ഷകര്‍ എന്നിവര്‍ പങ്കെടുത്തു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്(എഫ്എടിഎഫ്) പ്രസിഡന്റ് മിസ്.എലിസ ഡി ആന്റ മദ്രാസോയും ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രാദേശിക ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുമായും പ്രവര്‍ത്തന മേഖലകളുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും 2025ലെ ഗ്രൂപ്പിന്റെ വൈസ് ചെയര്‍ ആയി യുഎഇയെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്ളെടുക്കുകയും ചെയ്തു. ഹമദ് സെയ്ഫ് അല്‍ സാബിയുടെ നാമനിര്‍ദേശം എഫ്എടിഎഫ് പ്രസിഡന്റിന്റെ അംഗീകാരത്തോടെ പാസാക്കി. ജോര്‍ദാനിലെ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോര്‍ദാനും യുഎഇയും തമ്മിലുള്ള പ്രസിഡന്‍സിക്കുള്ള സംയുക്ത മുന്‍ഗണനകളും യോഗം അംഗീകരിച്ചു. ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ നേടിയെടുക്കുന്നതിന് മുന്‍ പ്രസിഡന്റുമാരുടെ സമീപനം പിന്തുടരുന്നതിനും വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനും തീരുമാനമായി. തന്ത്രപരവും പ്രാദേശികവുമായ പ്രവര്‍ത്തന പദ്ധതികളുമായി സഹകരിക്കുകയും ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യും.
യോഗത്തിലെ വിവിധ സെഷനുകളിലും പ്രവര്‍ത്തനങ്ങളിലും യുഎഇ പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങളുടെ ആഘാതത്തെക്കുറിച്ചും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നിയമ നിര്‍വഹണ അധികാരികളുടെ പങ്കിനെക്കുറിച്ചും ദേശീയ പ്രതിനിധി സംഘം റിസ്ക് കമ്മിറ്റിക്ക് മുമ്പില്‍ നിര്‍ദേശംവച്ചു. തീവ്രവാദത്തിന് ധനസഹായം നല്കുന്നതില് വെര്‍ച്വല്‍ ആസ്തികള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പ്രതിനിധി സംഘം ചര്‍ച്ച ചെയ്തു. കൂടാതെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ സ്ഥാപിച്ചതിന്റെ 20ാം വാര്‍ഷികത്തില്‍ കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ ആസ്തികള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ഒരു സെഷനിലും യുഎഇ പ്രതിനിധികള്‍ പങ്കെടുത്തു. പ്ലീനറിയിലെ സജീവ അംഗമെന്ന നിലയില്‍, സുരക്ഷിതവും സുതാര്യവുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. സുതാര്യ സാമ്പത്തിക ആഗോള കേന്ദ്രമെന്ന നിലയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിനിധി സംഘം വ്യക്തമാക്കി.