
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : ആത്മീയതയാണ് വിശ്വാസത്തിന്റെ ജീവനെന്ന് സുല്‍ത്വാനിയ ഫൗണ്ടേഷന് ചെയര്മാന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുല്‍ത്വാനിയ ഫൗണ്ടേഷന് യുഎഇ ഘടകം ഷാര്‍ജയില്‍ സംഘടിപ്പിച്ച സുല്‍ത്വാനിയ പീസ് കോണ്‍ഫറന്‍സില്‍ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു. അല്‍ ഐന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രഫസറും ഗ്രന്ഥകര്‍ത്താവുമായ ഡോ.മുഹമ്മദ് ഹാജ് യൂസുഫ് മുഖ്യാതിഥിയായി. സുല്‍ത്വാനിയ ഫൗണ്ടേഷന് യുഎഇ പ്രസിഡന്റ് സയ്യിദ് മുസ്ഥഫ അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ.അബ്ദുന്നാസ്വിര്‍ മഹ്ബൂബി മുഖ്യപ്രഭാഷണം നടത്തി. മതാര്‍ അഹ്്മര് സഖര്‍ അല്‍മെരി,ഡയസ് ഇടിക്കുള,എസ്.എ ജേക്കബ്,മംഗളത്ത് മുരളി,അനൂപ് കീച്ചേരി,ബശീര്‍ വടകര,യൂസുഫ് കാരക്കാട്,നസീര്‍ മഹ്ബൂബി ഖത്തര്‍,മുഹമ്മദ് നബീല്‍ മഹ്ബൂബി അബുദാബി,മുഹമ്മദ് സ്വാലിഹ് മഹ്ബൂബി ഷാര്‍ജ, അലിഅസ്ഗര്‍ മഹ്ബൂബി ദുബൈ,ഗായകനും മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനറുമായ ജഅ്ഫര്‍ സ്വാദിഖ് പ്രസംഗിച്ചു. അബ്ദുറശീദ് സുല്‍ത്വാനി സ്വാഗതവും ആരിഫ് സുല്‍ത്വാനി നന്ദിയും പറഞ്ഞു.