
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഷാര്‍ജ : ഉപയോക്താക്കള്‍ക്ക് വിലയിളവും വിലപിടിപ്പുള്ള സമ്മാനങ്ങളും നേടാന്‍ അവസരമൊരുക്കി ഷാര്‍ജയില്‍ സമ്മര്‍ പ്രമോഷന് പുരോഗമിക്കുന്നു. ജൂലൈ ഒന്നിന് ആരംഭിച്ച വേനല്കാലവ്യാപാരമേള സെപ്തംബര്‍ ഒന്നിന് സമാപിക്കും. വേനലവധിക്കാലം ആസ്വാദകരമാക്കാന്‍ വന്‍ തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് സമ്മര്‍ പ്രമോഷന് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്ഡസ്ട്ട്രി സംഘടിപ്പിക്കുന്ന വേനല്കാലവ്യാപാരോല്സവവുമായി ഷാര്‍ജ നഗരസഭ, വിവിധ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളും, സ്വകാര്യ സ്ഥാപനങ്ങളും കൈകോര്‍ക്കുന്നു. പ്രമോഷന് പ്രമാണിച്ച് പ്രമുഖ വിനോദ കേന്ദ്രങ്ങളിലും വന്‍കിട ഷോപ്പിംഗ് മാളുകളിലും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വേനല്‍കാല വ്യാപാരോല്സവ ഭാഗമായിവ്യാപാരസ്ഥാപനങ്ങള് വമ്പിച്ച ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് നല്കി വരുന്നത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്ഡസ്ട്ട്രി പ്രത്യേക രജിസ്റ്റ്രേഷന് മുഖേന തെരഞ്ഞെടുത്തവ്യാപാരകേന്ദ്രങ്ങളിലാണ് ഇളവുകള്‍ ലഭിക്കുക. മിക്ക സ്ഥാപനങ്ങളും ഉല്പന്നങ്ങള്ക്ക് ആകര്‍ഷണീയമായ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണ വിലയില്‍ നിന്നും 25 മുതല്‍ 50 ശതമാനം വരെ വിലയിളവ് അനുവദിച്ചതായി ഭൂരിഭാഗം സ്ഥാപനങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇത് 75 ശതമാനം വരെ എന്നും അവകാശപ്പെടുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച സ്ഥാപനങ്ങളും കുറവല്ല. 200 ദിര്‍ഹമിന് സാധങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക കൂപ്പണ്‍ നല്കി നറുക്കിട്ടെടുത്താണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. ഓരോ ഇരുപതാം ദിവസവും നറുക്കെടുപ്പ് നടക്കുന്നു. ജേതാക്കള്‍ക്ക് സ്വര്‍ണ്ണ നാണയം ഉള്‍പ്പെടെ വിലപിടിപ്പുള്ള ഉത്പന്നങ്ങള്‍ സമ്മാനമയി നല്കുന്നു. ബംമ്പര്‍ സമ്മാനമായി ഇന്‍ഫിനിറ്റി ക്യു.എക്സ് 50 മോഡല്‍ കാറും സമ്മാനിക്കും. ഏതാണ്ട് 30 മില്യന്‍ ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് ഉപയോക്താക്കള്‍ക്കായി സമ്മര്‍ പ്രമോഷന് ഭാഗമായി ഒരുക്കിയിരിക്കുന്നത്. സമ്മര്‍ പ്രമോഷനോട് അനുബന്ധിച്ച് വിവിധ വിനോദയിടങ്ങളില് നടന്ന് വരുന്ന കലാ പരിപാടികള്‍ കാണുന്നതിനും നിരവധി പേര് എത്തുന്നു.