‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’: രുചിയും ബന്ധങ്ങളും സംഗമിക്കുന്ന മഹോത്സവം അബുദാബിയില്‍

ദുബൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പണം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിച്ച രണ്ടുപേരെ വിമാനം കയറുന്നതിന് മുമ്പ് ദുബൈ പൊലീസ് പിടികൂടി. മുഖംമൂടി ധാരികളായ രണ്ട് പേര് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 660,000 ദിര്‍ഹം മോഷ്ടിച്ച ശേഷമാണ് നാടുവിടാനായി എയര്‍പോര്‍ട്ടിലെത്തിയത്. വിമാനം കയറുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊള്ളചെയ്ത വിവരം പൊലീസിന് ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് ഇവര്‍ പിടിയിലായത്. മോഷ്ടിച്ച പണം പൂര്‍ണ്ണമായും കണ്ടെടുത്തു. ബര്‍ദുബൈ പൊലീസ് പരിധിയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം അര്‍ധരാത്രിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിന്‍വാതില്‍ കുത്തിതുറന്നാണ് അകത്തികയറിയിരിക്കുന്നത്. 60,000 ദിര്‍ഹമടങ്ങിയ നാല് പണപ്പെട്ടികള്‍ ഇവര്‍ കൈക്കലാക്കി. ശേഷം പ്രധാന സേഫ് തുറന്ന് 600,000 ദിര്‍ഹം കൂടി മോഷ്ടിച്ചു. പിറ്റേന്ന് രാവിലെ ഒരു ജീവനക്കാരന് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മോഷണ വിവിരം അറിയുന്നത്. പൊലീസില്‍ ഉടനെ വിവരമറിയിച്ചു. ഡ്യൂട്ടി ഓഫീസര്‍, ഫോറന്‍സിക് വിദഗ്ധര്‍, സിഐഡി അന്വേഷകര്‍ എന്നിവരടങ്ങുന്ന ഒരു ദ്രുത പ്രതികരണ സംഘം തെളിവുകള്‍ പരിശോധിക്കാന്‍ സ്ഥലത്തെത്തി. മോഷണ സമയത്ത് തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചിരുന്നു. കൊള്ളക്കാരെ കണ്ടെത്താനും തിരിച്ചറിയാനും ഉദ്യോഗസ്ഥര്‍ കൃത്രിമബുദ്ധി ഉപകരണങ്ങള്‍, ഡാറ്റ വിശകലനം, ഫോറന്‍സിക് തെളിവുകള്‍ എന്നിവ ഉപയോഗിച്ചു. ബര്‍ദുബൈ പൊലീസ് സ്റ്റേഷനും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയും തമ്മിലുള്ള ഏകോപിത ഓപ്പറേഷനിലൂടെയാണ് വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തില്‍ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്.