
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : ഷാര്‍ജ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ഈദുല്‍ ഇമാറാത്ത് ആഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഈദുല്‍ ഇമാറാത്തില്‍ രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ലൈവ് ആര്‍ട്ട്,ഖവാലി,ദഫ്,മുട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികളും ഒരുക്കിയിരുന്നു. ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മഹ്്മൂദ് അളളാംകുളം,തളിപ്പറമ്പ മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ പരിയാരം,ആജല്‍ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ഒകെ സിറാജ് എന്നിവര്‍ മുഖ്യാതിഥികളായി. കെഎംസിസി ജില്ലാ സെക്രട്ടറി ഷഹീര്‍ ശ്രീകണ്ഠപുരം പ്രസംഗിച്ചു.
അബ്ദുല്‍ കരീം ചേലേരിക്ക് ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇഖ്ബാല്‍ അളളാംകുളവും മഹ്മൂദ് അളളാംകുളത്തിന് കണ്ണൂര്‍ ജില്ലാ കെഎംസിസി ട്രഷറര്‍ മുഹമ്മദ് മാട്ടുമ്മലും ഷുക്കൂര്‍ പരിയാരത്തിന് സംസ്ഥാന സെക്രട്ടറി ഫസല്‍ തലശ്ശേരിയും കെഎംസിസി മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരങ്ങള്‍ കൈമാറി. ആജല്‍ ഗ്രൂപ്പ് എംഡി ഒകെ സിറാജിനെ ചടങ്ങില്‍ ആദരിച്ചു. അബ്ദുല്‍ കരീം ചേലേരി മൊമെന്റോ സമ്മാനിച്ചു. ലൈവ് ആര്‍ട്ടിസ്റ്റ് ഇസ്സുദ്ദീന്‍ ഒകെ സിറാജ് ഉപഹാരം കൈമാറി. ഖവാലി ടീമിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി മുജീബ് തൃക്കണാപുരവും,ദഫ് ടീമിനുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ചേലേരിയും കൈമാറി.
നറുക്കെടുപ്പ് വിജയികള്‍ക്ക് ഉമറൂല്‍ ഫാറൂഖ്,ഷഫീഖ് കോറോത്ത്,നംഷീര്‍ വേങ്ങാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാഗതസംഘം ചെയര്മാന് അസൈനര്‍ ചപ്പാരപ്പടവ് അധ്യക്ഷനായി. സി ഷക്കീര്‍ സ്വാഗതവും സി.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.