
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ജിദ്ദ: കഅബാലയത്തിന്റെ പ്രധാന താക്കോല്‍ സൂക്ഷിപ്പുകാരനും കെയര്ടേക്കറുമായിരുന്ന ശൈഖ് സാലിഹ് അല്‍ഷൈബി അന്തരിച്ചു. ഖബറടക്കം മക്കയില്‍ നടക്കും. പ്രവാചകന് മുഹമ്മദ് നബിയുടെ അനുചരനായ ഉത്മാന് ബിന്‍ തല്‍ഹയുടെ 109-ാമത്തെ പിന്‍ഗാമിയായിരുന്നു ശൈഖ് സാലിഹ് അല്‍ഷൈബി. മക്കാ വിജയത്തിന് ശേഷം കഅബയുടെ താക്കോല്‍ പ്രവാചകന് ഉത്മാന് ബിന്‍ തല്ഹക്കാണ് കൈമാറിയത്. അന്നു മുതല്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പും മറ്റു മേല്‍നോട്ടങ്ങളും ഈ കുടുംബത്തിന്റെ അവകാശമായി മാറി. നൂറ്റാണ്ടുകളായി ഈ കുടുംബം കഅബയുടെ പരിപാലകരായി സേവനമനുഷ്ഠിക്കുന്നു. 2013-ലാണ് ശൈഖ് സാലിഹ് കഅബയുടെ സൂക്ഷിപ്പുകാരനായി ചുമതലയേറ്റത്. ശൈഖ് സാലിഹ് ഈ കുടുംബത്തിലെ 77-ാമത്തെ സംരക്ഷകനായിരുന്നു. യൂണിവേഴ്സിറ്റി പ്രൊഫസറായ അല്‍ഷൈബി ഇസ്്ലാമിക പഠനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മതത്തെയും ചരിത്രത്തെയും കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കഅബയുടെ ശുചീകരണം, കഴുകല്‍, ഇസ്തിരിയിടല്‍, കിസ്വ കീറിപ്പോയാല് നന്നാക്കല്‍ തുടങ്ങി കഅബയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഈ കുടുംബത്തിനാണ്. അവര്‍ സന്ദര്‍ശകരെ സ്വീകരിക്കുകയും ബന്ധപ്പെട്ട എല്ലാ ജോലികളും ചെയ്യുന്നു.
1 Comment
Ab
Innalillahi wainnailahi rajioon