
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അജ്മാന് : അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് അനുവദിച്ച അമ്പത് ശതമാനം ഇളവ് ഡിസംബര്‍ 15ന് അവാസനിക്കും. നവംബര്‍ നാലുമുതലാണ് പിഴകള്‍ നേര്‍പകുതിയാക്കി കുറച്ചുകൊണ്ട് ഇളവ് പ്രാബല്യത്തില്‍വന്നത്. ഒക്ടോബര്‍ 31ന് മുമ്പുള്ള പിഴകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനകം നൂറുകണക്കിനു ആളുകള്‍ ഇളവ് പ്രയോജനപ്പെടുത്തി തങ്ങളുടെ പിഴകള്‍ ഒടുക്കിയിരുന്നു. വന്‍തുക പിഴയടക്കാനുണ്ടായിരുന്ന അനേകങ്ങള്‍ക്ക് ഇളവ് ആനുകൂല്യം വലിയ ആശ്വാസമാണ് നല്‍കിയത്. ഡിസംബര്‍ 15നുള്ളില്‍ പിഴയടച്ച് ഇളവ് നേടിയെടുക്കാന്‍ ഇനിയും അവസരമുണ്ട്.