
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഫുജൈറ: യുഎഇ കൈവരിച്ച പുരോഗതിയുടെയും ഉയര്‍ച്ചയുടെയും പിന്നില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് മുന്‍ ഫെഡറല്‍ മന്ത്രി ഡോ.മുഹമ്മദ് സഈദ് അലി ഖല്ഫാന് അല്‍ കിന്ദി പറഞ്ഞു. 53ാമത് ദേശീയ ദിനത്തോടനുബന്ധിച്ചു തഅ്ലീമുല് ഖുര്‍ആന്‍ ഹയര്‍ സെക്കന്ററി മദ്റസ മര്‍കസുല്‍ മുഹമ്മദില്‍ സംഘടിപ്പിച്ച ‘ഈദ് അല്‍ ഇത്തിഹാദ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്റ് യൂത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ താണിക്കല്‍ ആധ്യക്ഷനായി.
ഇഎം ശരീഫ് ഹുദവി തയാറാക്കിയ ഇമാറാത്തിന്റെ പുരോഗതിയുടെ വ്യവിധ ഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനം സദസിന് നവ്യാനുഭവമായി. കമ്മിറ്റി ഭാരവാഹികളായ കെപി അബ്ദുറഹ്മാന്,വിഎം സിറാജ്,ടികെ ഇബ്റാഹീം,ഹബീബ് കടവത്ത്,ഫൈസല്‍ ബാബു,ഇബ്റാഹീം ആലംപാടി,സുലൈമാന്‍,മൊയ്തീന് അബ്ബാസ്,ഇല്യാസ്,നുജൂം,സുന്നി സെന്റര്‍ നേതാക്കളായ സികെ അബൂബക്കര്‍,അബ്ദുല്ല ദാരിമി കൊട്ടില,കെഎംസിസി നേതാക്കളായ മുബാറക്ക് കോക്കൂ ര്‍,ഉളിയില്‍ ബഷീര്‍,അധ്യാപകരായ ശാക്കിര്‍ ഹുദവി,അബ്ദുസ്സലാം ദാരിമി,സലിം മൗലവി, യാസീന്‍ മന്നാനി, ഫായിദ നസീര്‍, മുഫ്ലിഹ വഫിയ്യ,റുക്സാന ഉമര്‍,സമീറ റഫീഖ്,ആയിശ മുഹമ്മദലി,എസ്കെഎസ്എസ്എഫ് നേതാക്കളായ അബൂതാഹിര്‍,മൊയ്തീന്‍കുട്ടി,അന്‍വര്‍ ഹുദവി,മഅ്റൂഫ്,ജാഫര്‍ നേതൃത്വം നല്കി. കമ്മിറ്റി സെക്രട്ടറി ശരീഫ് ഹുദവി സ്വാഗതവും ട്രഷറര്‍ മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.