
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കേരളം. തിരച്ചില്‍ നിര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സാധ്യതകള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അര്‍ജുന്റെ ബന്ധു ജിതിനും, എം വിജിന് എംഎല്‍എയും പ്രതിഷേധമറിയിച്ചു. ഈ സാഹചര്യത്തില്‍ ഭാവി കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. പുഴയില്‍ അടിയൊഴുക്കിന് ശമനമില്ലാത്തത് തിരച്ചിലിന് പ്രതിസന്ധിയായി. വരുന്ന 21 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.