
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി : ശക്തമായ തുറന്ന വ്യാപാര നയങ്ങളിലൂടെ യുഎഇ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി. കെനിയ,ന്യൂസിലാന്‍ഡ്,മലേഷ്യ എന്നിവരുമായി യുഎഇ ഇന്നലെ ഒപ്പുവച്ച പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ ഇതിന് ആക്കംകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വ്യാപാര,നിക്ഷേപ പങ്കാളികളുടെ ശൃംഖല വിപുലീകരിക്കാനും വികസന പങ്കാളിത്തം കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇതിലൂടെ രാജ്യം നേട്ടങ്ങള്‍ കൊയ്യുമെന്നും താനി അല്‍ സെയൂദി പറഞ്ഞു.