
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ ഖലീഫ കൊമേഴ്സ്യല്‍ ഡിസ്ട്രിക്ട്, ഖലീഫ സിറ്റിയിലെ ഇത്തിഹാദ് പ്ലാസ എന്നീ രണ്ടു മേഖലകളില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃത പാര്‍ക്കിംഗ് കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ പാര്‍കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എസ്ഡബ്യു2, എസ്ഡബ്ല്യു 45, എസ്ഡബ്ല്യു 48 എന്നിവയാണ് മൂന്ന് പുതിയ പാര്‍ക്കിംഗ് സോണുകള്‍. അല്‍ മിരീഫ് സ്ട്രീറ്റില്‍ ഇത്തിഹാദ് എയര്‍വേസിന്റെ ആസ്ഥാനത്തോട് ചേര്‍ന്നുള്ളതാണ് എസ്ഡബ്ല്യു 48. 694 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് ഇടമുണ്ട്. ഇതില്‍ മൂന്നെണ്ണം ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഇത്തിഹാദ് പ്ലാസയ്ക്ക് സമീപമാണ് എസ്ഡബ്ല്യു 45. 1283 പാര്‍ക്കിംഗ് ഇവിടെ ലഭ്യമാണ്. ഇതില്‍ 17 എണ്ണം ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. പണം നല്‍കേണ്ട പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പുതിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെള്ളയും നീലയും നിറത്തോടു കൂടിയ പ്രീമിയം പാര്‍ക്കിംഗ് മണിക്കൂറിന് മൂന്ന് ദിര്‍ഹമാണ്. രാവിലെ 8 മുതല്‍ രാത്രി 12 മണി വരെ പരമാവധി നാല് മണിക്കൂറാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുമതി.