
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഷാര്‍ജ : യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ആസ്റ്റര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാര്‍ജ കെഎംസിസി തൃശൂര്‍ ജില്ലാ വനിതാ വിഭാഗം സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്തനാര്‍ബുദ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഷാര്‍ജ ആസ്റ്റര്‍ ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന പരിപാടി കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് സജ്ന ഉമ്മര്‍ അധ്യക്ഷയായി. ഡോ.അസ്ലം സലീം,ഡോ.ആയിഷ സലാം,സിറാജ് മുസ്തഫ എന്നിവര്‍ മുഖ്യാതികളായി. ത്വയ്യിബ് ചേറ്റുവ,മുഹ്സിന്,എല്‍ദോ(ആസ്റ്റര്‍) പ്രസംഗിച്ചു. മുഹമ്മദ് ഷമീം ഖിറാഅത്ത് നടത്തി. ആസ്റ്റര്‍ ഹോസ്പിറ്റലിനുള്ള ആദരം അബ്ദുല്‍ വഹാബ് സമര്‍പിച്ചു. വനിതാ വിഭാഗം വാര്‍ഷികം കേക്ക് മുറിച്ചു ആഘോഷിച്ചു. ജനറല്‍ സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറര്‍ ഷംന നിസാം നന്ദിയും പറഞ്ഞു. സ്വയം പരിശോധന തുടരാനും നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്താനാര്‍ബുദത്തെ കുറിച്ച് ക്ലാസെടുത്ത ഡോ.ആയിഷ സലാം ഓര്‍മിപ്പിച്ചു. ക്യാമ്പിന്റ ഭാഗമായി വിവിധ സൗജന്യ പരിശോധനകളും നടന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ ഷീജ അബ്ദുല്‍ ഖാദര്‍,ഷജീല അബ്ദുല്‍ വഹാബ് നേതൃത്വം നല്കി. സജിന ത്വയ്യിബ്,റുക്സാന നൗഷാദ്,സബീന,ഷെറീന നജു,ബല്‍ക്കീസ് ഫെമി,ഫസീല ഖാദര്‍മോന്‍,റജീന സമീര്‍,സഹല നാദിര്‍ഷ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.