
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ: കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി 22ന് അബുഹയില്‍ അമാന സ്പോട്സ് ബേയില്‍ സംഘടിപ്പിക്കുന്ന ‘തൃശൂര്‍ വൈബ്’ പ്രോഗ്രാമിന്റെ പോസ്റ്റര്‍ ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പി.കെ ഇസ്മായില്‍,വൈസ് പ്രസിഡന്റ് എസി ഇസ്മായീല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആഘോഷിക്കാനും ആസ്വാദിക്കാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫുട്ബോള്‍,വടംവലി മത്സരങ്ങള്‍,സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രരചന,കളറിങ്,ക്വിസ്,ഹെന്ന മത്സരങ്ങള്‍,കലാകാരന്മാര് അവതരിപ്പിക്കുന്ന കോല്‍ക്കളി,ഒപ്പന,അറബനമുട്ട്,ദഫ്മുട്ട്,മാപ്പിളപ്പാട്ട്, ചെണ്ടമേളം,സംസ്കാരിക ഘോഷയാത്ര തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍,ഭാരവാഹികളായ ആര്‍വിഎം മുസ്തഫ,അഷ്റഫ് കൊടുങ്ങല്ലൂര്‍,നൗഷാദ് ടാസ്,ബഷീര്‍ പെരിഞ്ഞനം, കബീര്‍ ഒരുമനയൂര്‍,ഹനീഫ് തളിക്കുളം,മുഹമ്മദ് അക്ബര്‍,മുന്‍ ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്,അഷ്റഫ് കിള്ളിമംഗലം,മണ്ഡലം ഭാരവാഹികളായ സാദിഖ് തുരുവത്ര,മുസമ്മില്‍ തലശ്ശേരി,ഷക്കീര്‍ കുന്നിക്കല്‍,ശറഫുദ്ദീന്‍ കൈപ്പമംഗലം പങ്കെടുത്തു.