
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി യുഎഇയുടെ ക്ലീന്‍ എനര്‍ജി പവര്‍ഹൗസായ മസ്ദര്‍, ഗ്രീന്‍ ഫിനാന്‍സ് ചട്ടക്കൂടിന് കീഴില്‍ രണ്ടാം ഗ്രീന്‍ ബോണ്ട് ഇഷ്യൂവിലൂടെ 1 ബില്യണ്‍ യുഎസ് ഡോളര്‍ വിജയകരമായി സമാഹരിച്ചതായി പ്രഖ്യാപിച്ചു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ കമ്പനി 750 മില്യണ്‍ യുഎസ് ഡോളര്‍ വിജയകരമായി ഇഷ്യു ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. യഥാക്രമം 4.875, 5.25 ശതമാനം കൂപ്പണുകളും 5, 10 വര്‍ഷത്തെ കാലാവധിയും ഉള്ള 500 ദശലക്ഷം യുഎസ് ഡോളര്‍ വീതമുള്ള ഇരട്ട ട്രഞ്ചുകള്‍ ഇഷ്യൂവില്‍ ഉള്‍പ്പെടുന്നു. 2030ഓടെ കമ്പനി 100GW എന്ന ടാര്‍ഗെറ്റ് പോര്‍ട്ട്ഫോളിയോ കപ്പാസിറ്റി പിന്തുടരുന്നതിനാല്, ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന 1 ബില്യണ്‍ യുഎസ് ഡോളര്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളില്‍ മസ്ദറിന്റെ ഇക്വിറ്റിയായി വിനിയോഗിക്കും. 2023ല്‍ ആദ്യത്തെ ഗ്രീന്‍ ബോണ്ട് വിജയകരമായി സമാരംഭിച്ചതിന് ശേഷം, 1 ബില്യണ്‍ യുഎസ് ഡോളറിന് ഞങ്ങളുടെ രണ്ടാമത്തെ ഗ്രീന്‍ ബോണ്ട് ഇഷ്യു മസ്ദറിന്റെ സാമ്പത്തിക കരുത്തിലും സുസ്ഥിരയിലും നിക്ഷേപകരുടെ വിശ്വാസത്തിന് അടിവരയിടുന്നതായി മസ്ദാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ജമീല്‍ അല്‍ റമാഹി പറഞ്ഞു.