
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി : ഡോ.ഹസീനാ ബീഗത്തിന്റെ വിജയത്തിന്റെ കാല്പാടുകള് എന്ന പുസ്തകത്തിന് ലളിതാംബിക അന്തര്‍ജന സ്മാരക പുരസ്കാരം ലഭിച്ചു.
നവ ഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലളിതാംബിക അന്തര്‍ജ്ജന സ്മാരക പുരസ്കാരം ട്രസ്റ്റിന്റെ സാഹിത്യ പ്രതിഭാ സംഗമ വേദിയില്‍ തിരുവനന്തപുരം ജെ.ചിത്തരഞ്ജന് ഹാളില്‍ കവി പ്രൊഫ. കാര്യവട്ടം ശ്രീകണ്ഠന് നായര്‍, ഫലകവും പ്രശസ്തി പത്രവും ഡോ.ഹസീനാ ബീഗത്തിന് കൈമാറി. തിരുമല ശിവന്‍കുട്ടി, ട്രസ്റ്റ് ചെയര്‍പേഴ്സണും എഴുത്തുകാരിയുമായ സന്ധ്യ ജയേഷ് പുളിമാത്ത്, ഗിരിജന്‍ ആചാരി തോന്നിയൂര്, ബാബു കുട്ടി എന്നിവര്‍ സംബന്ധിച്ചു. വിജയത്തിന്റെ കാല്പാടുകള് എന്ന പുസ്തകത്തിന്റെ പിറവിയെ കുറിച്ച് ഡോ. ഹസീനാ ബീഗം നന്ദി പ്രസംഗത്തില്‍ വ്യക്തമാക്കി. അബുദാബി മോഡല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആണ് ഡോ.ഹസീനാ ബീഗം.