
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ദുബൈ മാള്‍ ഓഫ് എമിറേറ്റ്സിന് ചുറ്റും ആര്‍ടിഎ നിരവധി വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പുമായി ഏകോപിപ്പിച്ച്, മാള്‍ ഓഫ് എമിറേറ്റ്സിന്റെയും ചുറ്റുമുള്ള തെരുവുകളുടെയും ഇന്റര്‍സെക്ഷനുകളുടെയും പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കുന്നതിന് കരാര്‍ നല്കി. ഏകദേശം 165 മില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയില്‍ കാല്‍നട, സൈക്ലിംഗ് പാതകളുടെ മെച്ചപ്പെടുത്തലും ഉള്‍പ്പെടുന്നു. മാള്‍ ഓഫ് എമിറേറ്റിലേക്ക് നേരിട്ട് പ്രവേശനം നല്കുന്ന ശൈഖ് സായിദ് റോഡില്‍ 300 മീറ്റര്‍ പാലം ഒറ്റവരിയായി നിര്‍മിക്കുന്നതാണ് പദ്ധതിയെന്ന് ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. അബുദാബിയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നും വരുന്ന വാഹന യാത്രക്കാര്‍ക്കുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍, കൂടാതെ ഉമ്മു സുഖീം കവലയിലെ നിലവിലെ റാമ്പ്, ഉമ്മു സുഖീം സ്ട്രീറ്റില്‍ നിന്ന് മാളിന്റെ പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് നയിക്കുന്ന നിലവിലുള്ള പാലത്തിലേക്ക് വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന് ഇന്റര്സെക്ഷന് മെച്ചപ്പെടുത്തി തെക്കോട്ട് വീതി കൂട്ടും. മാളിന് ചുറ്റും 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉപരിതല റോഡുകള്‍ മെച്ചപ്പെടുത്തുക, മൂന്ന് സിഗ്നല്‍ കവലകള്‍ വികസിപ്പിക്കുക, മാള്‍ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷന് പരിഷ്കരിക്കുക, കെമ്പിന്‍സ്കി ഹോട്ടലിന് അടുത്തുള്ള തെരുവ് വണ്‍വേയില്‍ നിന്ന് ടുവേയിലേക്ക് മാറ്റുക, കാല്‍നടയാത്രക്കാര്‍ക്കും സൈക്ലിംഗ് പാതകള്‍ മെച്ചപ്പെടുത്തല്‍, നടപ്പാത, ലൈറ്റിംഗ്, ട്രാഫിക് സിഗ്നലുകള്‍, മഴവെള്ള ഡ്രെയിനേജ് സംവിധാനം, ലാന്‍ഡ്സ്കേപ്പിംഗ് ജോലികള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. അബുദാബിയില്‍ നിന്നും ജബല്‍ അലിയില്‍ നിന്നും മാള്‍ ഓഫ് എമിറേറ്റ്സിലേക്കുള്ള ട്രാഫിക്കിന്റെ യാത്രാ സമയം 10 മിനിറ്റില്‍ നിന്ന് ഒരു മിനിറ്റായി കുറയും. ഉമ്മു സുഖീമില്‍ നിന്ന് വരുന്നവര്‍ക്ക് യാത്രാ സമയം 15 മിനിറ്റില്‍ നിന്ന് 8 മിനിറ്റ് ആയി കുറയും. അതുവഴി മാളിന് ചുറ്റുമുള്ള റോഡുകളില്‍ ട്രാഫിക് കാര്യക്ഷമതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുമെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു. 2005ല്‍ ആരംഭിച്ച മാള്‍ ഓഫ് എമിറേറ്റ്സ് പ്രതിവര്‍ഷം 40 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്ീകരിക്കുന്നു. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ 454 സ്റ്റോറുകള്‍, 96 റെസ്റ്റോറന്റുകള്‍, കഫേകള്‍, കൂടാതെ സ്കൈ ദുബൈ, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വോക്സ് സിനിമ തുടങ്ങിയ അതുല്യ വിനോദ വേദികള്‍ എന്നിവ ഈ മാളില്‍ ഉണ്ട്. മാളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും ഉള്‍പ്പെടുന്നു: കെമ്പിന്‍സ്കി ഹോട്ടല്‍ മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഷെറാട്ടണ്‍ മാള്‍ ഓഫ് എമിറേറ്റ്സ് ഹോട്ടല്‍, നോവോടെല്‍ സ്യൂട്ട്സ് മാള്‍ അവന്യൂ. കൂടാതെ, ഇത് കാല്‍നട പാലം വഴി മാള്‍ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.