
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : വിവിധ ജയിലുകളില്‍ കഴിയുന്ന പാപ്പരായ തടവുപുള്ളികളുടെ കടബാധ്യത തീര്‍ക്കുന്നതിനുള്ള പ്രത്യേക ഫണ്ടിലേക്ക് ദുബൈ ഇസ്്ലാമിക് ബാങ്ക് 5 മില്യണ്‍ ദിര്‍ഹം സംഭാവന നല്കി. ഫറജത്ത് പദ്ധതിയുടെ ഭാഗമായാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ഒരുക്കിയ ഫണ്ടിലേക്ക്് ദുബൈ ഇസ്്ലാമിക് ബാങ്ക് സംഭാവന നല്‍കിയത്. യുഎഇയിലെ ജയിലുകളില്‍ സാമ്പത്തികമായി പാപ്പരായ 85 തടവുകാരെയും കുറ്റവാളികളെയും മോചിപ്പിക്കാന്‍ ഈ തുകകൊണ്ട് സാധ്യമായി. മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ ദുബൈ ഇസ്ലാമിക് ബാങ്കിന്റെ നിര്‍ണായക പങ്ക് അംഗീകരിച്ചുകൊണ്ട് ഫരാജ് ഫണ്ട് ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ഖലീല്‍ ദാവൂദ് ബദ്രാന് നന്ദി രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഫറാജ് ഫണ്ട് പോലുള്ള ദേശീയ സ്ഥാപനങ്ങളുമായി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ദുബൈ ഇസ്്ലാമിക് ബാങ്ക് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.