
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
അബുദാബി : അന്തരീക്ഷത്തില് ഈര്പ്പത്തിന്റെ അളവ് കൂടിവരുന്നതിനാല് ഇന്ന് യുഎഇയിലെ ചിലയിടങ്ങളില് മൂടല്മഞ്ഞിനെ സാധ്യയുണ്ടെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം. ചില സമയങ്ങളില് യുഎഇയില് ഉടനീളം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്. കടുത്ത തണുപ്പുള്ള ദിവസങ്ങളാണ് കടന്നുപോയത്. ചില പ്രദേശങ്ങളില് മഞ്ഞും ഐസ് പരലുകളും രൂപപ്പെട്ടിരുന്നു. ഇന്നു രാത്രിയും നാളെ രാവിലെയും ഈര്പ്പത്തിന്റെ അളവ് ഉയരുന്നതിനാല് മൂടല്മഞ്ഞ് രൂപപ്പെടാന് ഇടയാകുമെന്നും നാഷണല് സെന്റര് ഓഫ് മെട്രോളജി(എന്സിഎം) മുന്നറിയിപ്പു നല്കി.