
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
രാജ്യമെങ്ങും വര്‍ണപകിട്ടാര്‍ന്ന ആഘോഷത്തിന്റെ നിറവില്‍. ഇമാറാത്തിന്റെ 53-ാമത് പിറവി ദിനത്തില്‍ ഐക്യത്തിന്റെ കരുത്ത് ഉദ്ഘാഷിച്ച് ലോകത്തിന് ഉദാത്തമായ മാതൃക സൃഷ്ടിച്ച് മനുഷ്യത്വത്തിലൂന്നിയുള്ള വികസന പദ്ധതികളുമായി മുന്നേറുകയാണ്. ഈ ആഘോഷ സുദിനത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഹൃദയസ്പര്‍ശിയായ ആശംസകള്‍ നേരുന്നതായും എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും ഇരുവരും വ്യക്തമാക്കി. ഇമാറാത്തിനെ കെട്ടിപ്പടുക്കാന്‍ അഹോരാത്രം പ്രയത്നിച്ച പൂര്‍വ്വ പിതാക്കളെ അഭിമാനത്തോടെയും ആവേശത്തോടെയും സ്മരിക്കുന്നതായി നേതാക്കള്‍ വ്യക്തമാക്കി. ഈ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപിടിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കള്‍ പറഞ്ഞു. രാഷ്ട്രപിതാക്കളുടെ അമര സ്മരണ നിലനിര്‍ത്തി, പൈതൃകവും സംസ്കാരവും ചേര്‍ത്തു നിര്‍ത്തി അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നീ എമിറേറ്റുകള്‍ ദേശീയദിനം വിപുലമായി ആഘോഷിക്കുന്നുണ്ട്. ലോകത്തെ 200 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഒരുമിച്ച് കൊണ്ടാടുന്ന ആഘോഷം കൂടിയാണ് യുഎഇ ദേശീയദിനം. ദേശ-വേഷ വ്യത്യാസമില്ലാതെ യുഎഇയില്‍ താമസിക്കുന്ന എല്ലാ സമൂഹവും രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിപിടിച്ച ദേശീയദിനം ഗംഭീരമാക്കുകയാണ്. അല്‍ഐനിലാണ് ഇത്തവണ ഈദുല്‍ ഇത്തിഹാദിന്റെ ഔദ്യോഗിക ചടങ്ങുകള്‍ നടക്കുന്നത്. സൈനിക പരേഡ് ഉള്‍പ്പെടെ അതിവിപുലമായ ആഘോഷപരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒപ്പം എല്ലാ എമിറേറ്റുകളിലും വിപുലമായ ആഘോഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സൗജന്യപാര്‍ക്കിംഗ്, ട്രാഫിക് പിഴകളില്‍ ഇളവ്, പുതിയ ബസ് സര്‍വീസുകള്‍, ബസുകളില്‍ സൗജന്യ വൈഫൈ തുടങ്ങി നിരവധി ഓഫറുകളാണ് ദേശീയ ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.