
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ.ദീപക് മിത്തലിനെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1998 ബാച്ച് ഉദ്യോഗസ്ഥനാണ്. 2021 നവംബറില്‍ സ്ഥാനമേറ്റ സഞ്ജയ് സുധീറിന്റെ പിന്‍ഗാമിയായാണ് ഡോ. മിത്തല്‍ നിയമിതനാകുന്നത്. പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിചയസമ്പന്നനായ നയതന്ത്രജ്ഞനായ അദ്ദേഹം 2020 ആഗസ്ത് മുതല്‍ 2023 മാര്‍ച്ച് വരെ ഖത്തറിലെ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചതിനുശേഷം ഇന്ത്യയും താലിബാനും തമ്മില്‍ ആദ്യത്തെ ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.