
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : യുഎഇയുടെ ശീതകാല പദ്ധതികള്‍ക്ക് തുടക്കമായി. കനത്ത ശൈത്യം നേരിടുന്ന ലോകത്തെ അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ലോകമെമ്പാടുമുള്ള രണ്ടര ലക്ഷം പേര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇആര്‍സി അഥവാ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് ഈ സഹായ ക്യാംപെയിന് നടക്കുന്നത്. ശൈത്യകാല വസ്ത്രങ്ങള്‍, ആരോഗ്യ സംരക്ഷണ വസ്തുക്കള്‍, ഭക്ഷണം, താമസിക്കുന്നയിടം ചൂടാക്കാനുള്ള ഉപകരണങ്ങള്‍, പുതപ്പുകള്‍, കുട്ടികള്‍ക്കുളള സാധനങ്ങള്‍, മറ്റ് പാര്‍പ്പിട സാമഗ്രികള്‍ എന്നിവയെല്ലാം വിതരണം ചെയ്യും. ദുര്‍ബല വിഭാഗങ്ങള്‍ക്കായി എല്ലാ വര്‍ഷവും നല്കി വരുന്ന സഹായമാണിത്. പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പിന്തുണ നല്‍കുക എന്നതു കൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗസ്സ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ മാസം ആദ്യം ഗസയിലെ ദുരിത ബാധിതര്‍ക്ക് മാത്രമായി 12 ടണ്‍ അടിയന്തര സഹായമാണ് യുഎഇ നല്‍കിയത്. 30,000 പേരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സഹായവസ്തുക്കളാണ് ട്രക്കിലുണ്ടായിരുന്നത്. ശൈത്യകാല സഹായ പദ്ധതിയിലൂടെ ലോകത്തിനു തന്നെ മികച്ച മാതൃകയാണ് യുഎഇ നല്‍കുന്നത്.