
ജൈറ്റക്സ് ഗ്ലോബല്‍: ജിഡിആര്‍എഫ്എ പവലിയന് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച അബുദാബിയിലെ ഖസര്‍ അല്‍ ബഹ്ര് കൊട്ടാരത്തില്‍, എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റും ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസര്‍ ഹുമൈദ് ബിന്‍ ഹര്‍മല്‍ അല്‍ ഷംസിക്ക് നല്കിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രമുഖ ഇമാറാത്തി അര്‍ബുദരോഗ വിദഗ്ദന് പ്രൊഫ. ഹുമൈദിന് സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരമായാണ് സ്വീകരണം നടന്നത്. യോഗത്തില്‍ അബുദാബി ക്രൗണ്‍ പ്രിന്‍സ് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, സായിദ് ചാരിറ്റബിള്‍ & ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ട്രസ്റ്റീസ് ബോര്‍ഡ് ചെയര്മാന് ശൈഖ് നഹ്യാന് ബിന്‍ സായിദ് അല്‍ നഹ്യാന്, ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, മറ്റ് ശൈഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.