
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര് സൂക്ഷിക്കുക..
അബുദാബി : ശൈത്യകാലം വരവറിയിച്ചെങ്കിലും യുഎഇയില് മഴ വിട്ടുനില്ക്കുന്നു. ചില ദിവസങ്ങളില് രാത്രികാലം തണുപ്പ് കൂടുന്നതൊഴിച്ചാല് ശീതകാലാവസ്ഥയുടെ ലക്ഷണങ്ങള് കൂടുതല് പ്രതിഫലിക്കുന്നില്ല. ഇടയക്ക് ഒറ്റപ്പെട്ട ചെറിയ മഴയൊഴിച്ചാല് ഇത്തവണ വര്ഷപ്പെയ്ത്തും അകന്നിരിക്കുകയാണ്. ഇന്ന് ചില സമയങ്ങളില് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അതേസമയം താപനില 26 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നേക്കാമെന്നും നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയില് 25 ഡിഗ്രി സെല്ഷ്യസിലേക്കും ദുബൈയില് 26 ഡിഗ്രി സെല്ഷ്യസിലേക്കും താപനില ഉയരും. ചിലയിടങ്ങളില് താപനില 6 ഡിഗ്രി സെല്ഷ്യസിലേക്ക് താഴാമെന്നും ചെറിയ കാറ്റ് വീശാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.