
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ: യുഎഇയുടെ വളര്‍ച്ചക്കൊപ്പം നടന്ന് ചരിത്രം സൃഷ്ടിച്ച നാടാണ് കേരളമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച ഈദ് അല്‍ ഇത്തിഹാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. നാട്ടില്‍ കാണുന്ന വികസനവും കെഎംസിസി പോലുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും അതാണ് വ്യക്തമാക്കുന്നത്. അതേസമയം നമുക്ക് വിശ്രമിക്കാന്‍ സമയമായിട്ടില്ല, ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. സംഘടിത ശക്തിയിലൂടെയാണ് യുഎഇ ഇതെല്ലാം കൈവരിച്ചത്. മാറുന്ന ലോകക്രമമനുസരിച്ച് ഈ രാജ്യം മാതൃകാപരമായി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. യുഎഇ ഒരു വികസന മോഡലാണ്. വരാനിരിക്കുന്ന നാളുകള്‍ക്ക് വേണ്ടിയുള്ള പ്രതിജ്ഞയോടെയാണ് ഈ നാട് മുന്നേറുന്നത്. വമ്പിച്ച റെവല്യൂഷനാണ് ഇവിടെ നടക്കാനിരിക്കുന്നത്. ഇതെല്ലാം ഉള്‍കൊണ്ട് വേണം കെഎംസിസിയെന്ന പ്രസ്ഥാനം മുന്നോട്ട് ചലിക്കാ ന്. ഈ രാജ്യം ഒരു ഡിജിറ്റല്‍ സ്റ്റേറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ക്കൊപ്പം വേണം സഞ്ചരിക്കാന്‍. ദുബൈ കെഎംസിസിയുടെ പുതിയ നേതൃത്വം എല്ലാ ശക്തിയും സംഭരിച്ച് ജൈത്രയാത്ര തുടരുകയാണ്. എല്ലാവിധ പ്രതിസന്ധികളെയും മറികടക്കണം. സമൂഹത്തിന് ഗുണകരമായ സംഘടിത ശക്തികളെ ശിഥിലീകരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ്. ശരിയായ ലീഡര്‍ഷിപ്പിനൊപ്പം ഒറ്റക്കെട്ടായി അണിനിരക്കണം. കെഎംസിസി പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് അതിന് കഴിയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്