
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദ് ഇന്ന് വൈകുന്നേരം ആറുമണിക്ക് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനിലെ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ല ഓഡിറ്റോറിയത്തില്‍ നടക്കും. ആഘോഷിക്കപ്പെടുന്നു. യുഎഇ ഭരണതലത്തിലെ വീശിഷ്ട വ്യക്തികള്‍ക്ക് പുറമെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,മുനവ്വറലി ശിഹാബ് തങ്ങള്‍,അഡ്വ.പിഎംഎ സലാം തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കും. വിവിധ ഇന്‍ഡോ അറബ് കലാ സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ രഹ്ന,കൊല്ലം ഷാഫി തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും.പ്രവേശനം സൗജന്യമായിരിക്കും.