
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ‘ഈദ് അല്‍ ഇത്തിഹാദ്’ സംഘടിപ്പിച്ചു. ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനിലെ ശൈഖ് സഊദ് ഹാളില്‍ നടന്ന ആഘോഷം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഷ്കറലി തിരുവത്ര അധ്യക്ഷനായി. മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പിഎംഎ സലാം,വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് സാജിദ നൗഷാദ്,പികെ അന്‍വര്‍ നഹ പ്രസംഗിച്ചു. ഉമ്മുല്‍ ഖുവൈന്‍ കമ്മ്യൂണിറ്റി പൊലീസ് ചീഫ് ജനറല്‍ നാസര്‍ സുല്‍ത്താന്‍,റെഡ് ക്രസന്റ് ചീഫ് ആരിഫ് അല്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഹാഫിള് മുഹമ്മദ് ആബിദ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി സമദ് കാരത്തൂര് സ്വാഗതവും ട്രഷറര്‍ എംബി മുഹമ്മദ് നന്ദിയും പറഞ്ഞു.
ഉമ്മുല്‍ ഖുവൈന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊയ്തീന്,ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈഫുദ്ദീന് ഹംസ,ഐസിഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫാറൂഖ് മാണിയൂര്‍,എസ്കെഎസ്എസ്എഫ് ദേശീയ സെക്രട്ടറി താഹിര്‍ ശിഹാബ് തങ്ങള്‍,കെഎംസിസിസംസ്ഥാന ഭാരവാഹികളായ റാഷിദ് പൊന്നാണ്ടി,ഹമീദ് ഹാജി,മുസ്തഫ ചുഴലി,സൈനുദ്ദീന്‍ ചിത്താരി,ലത്തീഫ് പുല്ലാട്ട്,ഉണ്ണീന്‍കുട്ടി പാതായ്ക്കര,എംടി,നാസര്‍ കാപ്പുമുഖം,ഫത്താഹ് വെളിയങ്കോട്,അസ്്ലം ഓവുങ്ങല്‍,മീഡിയാ കണ്‍വീനര്‍ ഫായിസ് വേങ്ങര,വളണ്ടിയേഴ്സ് ക്യാപ്റ്റന്‍ സെമീര്‍ ബെക്കളം,വൈസ് പ്രസിഡന്റ് സഹ്മര്,സമീര്‍ എക്സ്പ്രസ് പങ്കെടുത്തു. അസീസ് എടരിക്കോടിന്റെ നേതൃത്വത്തിലുള്ള ദഫ്മുട്ട്, കോല്‍ക്കളി എന്നിവക്കു പുറമേ രഹ്ന,കൊല്ലം ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.