
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉയര്‍ത്തിയ താരിഫ് ഭീഷണിയെ തുടര്‍ന്ന് വിപണിയില്‍ ഇന്ത്യന്‍ രൂപ ഇടിയുന്നു. ഡോളറിനെതിര 87.95ഉം യുഎഇ ദിര്‍ഹത്തിനെതിരെ 23.95 എന്ന നിലയിലെത്തി. സെന്‍ട്രല്‍ ബാങ്കിന്റെ ഇടപെടല്‍ മൂലമാകാം ഡോളറിനെതിരെയുള്ള 87.95 (ദിര്‍ഹം 23.96) എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയേക്കാള്‍ ഒരു ഇടിവ് ഒഴിവാക്കാന്‍ കറന്‍സിക്ക് കഴിഞ്ഞുവെന്ന് വ്യാപാരികള്‍ പറയുന്നു. തിങ്കളാഴ്ച (ആഗസ്ത് 4) 87.6550 (ദിര്‍ഹം 23.8841) ആയിരുന്നു രൂപയുടെ മൂല്യം. ഒരു ഘട്ടത്തില്‍ രൂപ 88 കവിയുമെന്ന് സൂചനയുണ്ടായിരുന്നു. കയറ്റുമതിക്കുള്ള ഒരു വിപണി എന്ന നിലയില്‍ യുഎസുമായുള്ള വ്യാപാരത്തില്‍ ഉയര്‍ന്ന താരിഫുകള്‍ വന്നതോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. 2024 ല്‍, ഇന്ത്യക്ക് അമേരിക്കയുമായി ഏകദേശം 44 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമുണ്ടായിരുന്നു. ട്രംപിന്റെ താരിഫ് ഭീഷണി നേരിടാനുള്ള പദ്ധതികള്‍ ഇന്ത്യ ആവിഷ്കരിക്കുന്നുണ്ട്.